
തൃശൂർ: തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു(Elephant). എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധർമ്മൻ എന്ന ആനയാണ് ശ്രീമൂല സ്ഥാനത്തിന് സമീപത്ത് വെച്ച് ഇടഞ്ഞത്. വളരെ പെട്ടന്ന് തന്നെ ആനയെ തളക്കാനായത് ആശങ്കകളൊഴിവാക്കി. ഇടഞ്ഞ ആനയുടെ പുറകെ മൊബൈൽ ക്യാമറകളുമായി ജനങ്ങളും ഓടിയതോടെ ആന കൂടുതൽ മുന്നോട്ട് പോയി. പൊലീസും സംഘാടകരും സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു. ഉടൻ തന്നെ കൂടുതൽ പാപ്പാൻമാരെത്തി ആനയെ തളച്ചു.
പൂരാവേശത്തില്‍ തൃശ്ശൂര്‍; കനത്ത സുരക്ഷ
കൊവിഡ് നിയന്ത്രണങ്ങളില്ലാതെയാണ് വിപുലമായാണ് ഇത്തവണ തൃശൂർ പൂരം ചടങ്ങുകൾ നടക്കുന്നത്. കാഴ്ചക്കാരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലിൽ നഗരത്തില്‍ നാലായിരം പൊലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നഗരം മുഴുവനും ക്യാമറ നിരീക്ഷണത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam