
കൊച്ചി: എറണാകുളം കുട്ടമ്പുഴ അഞ്ചുകുടിയിൽ ആനയും കുട്ടിയാനയും കിണറ്റിൽ വീണു. വീട്ടുവളപ്പിലെ കിണറ്റിലാണ് ആനയും കുട്ടിയാനയും വീണത്. ആദിവാസി മേഖലയായ അഞ്ചു മുടിയിലാണ് സംഭവം. ഇവിടെ ആന ശല്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ജനവേസ മേഖലയാണ് ഈ പ്രദേശം. എന്നാൽ വനം തൊട്ടടുത്താണ്. രാവിലെ അഞ്ച് മണിയോടെയാണ് ആൾതാമസം ഇല്ലാത്ത വീടിന്റെ തൊട്ടടുത്തുള്ള കിണറിൽ രണ്ട് ആനകളും വീണത്. അധികം ആഴമില്ലാത്ത കിണറായിരുന്നു. വിവരമറിഞ്ഞ നാട്ടുകാര്‍ ഉടൻ വനം വകുപ്പിനെ വിളിച്ചുവരുത്തി. ഉദ്യോഗസ്ഥരെത്തിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം. ജെസിബി ഉപയോഗിച്ച് മണ്ണ് വെട്ടി മാറ്റിയാണ് ആനകളെ കിണറിൽ നിന്ന് രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വനംവകുപ്പ് ജീവനക്കാരനും നാട്ടുകാരനും പരിക്കേറ്റു.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam