ദുബായിൽ നിന്ന് വിമാനം വൈകി, ലാന്റിം​ഗ് പ്രശ്നംമൂലം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു; കൊച്ചിയിലെത്തിയത് രാവിലെ

Published : Jun 01, 2024, 08:21 AM ISTUpdated : Jun 01, 2024, 08:36 AM IST
ദുബായിൽ നിന്ന് വിമാനം വൈകി, ലാന്റിം​ഗ് പ്രശ്നംമൂലം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു; കൊച്ചിയിലെത്തിയത് രാവിലെ

Synopsis

ഈ കാലതാമസം കാരണം ദുബായിലേക്ക് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനവും വൈകുകയായിരുന്നു. നാലരക്ക് പുറപ്പെടേണ്ട വിമാനം പത്ത് മണിക്ക് ശേഷമാകും യാത്ര തിരിക്കുക. 

കൊച്ചി: ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം മഴ കാരണം കൊച്ചിയിലെത്താൻ വൈകി. പുലർച്ചെ മൂന്നരക്ക് കൊച്ചിയിലിറങ്ങേണ്ട EK 532 എമിറേറ്റ്സ് വിമാനമാണ് വൈകിയത്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ വിമാനം ലാൻ്റിംഗിന് ബുദ്ധിമുട്ടി നേരിട്ടതോടെ ആദ്യം ബെംഗളൂരുവിലേക്ക് തിരിച്ചുവിടുകയായിരുന്നു. ദൂരക്കാഴ്ചക്ക് പ്രയാസം വന്നതു കൊണ്ടാണ് വിമാനം ഇറക്കാതിരുന്നത്. പിന്നീട് വിമാനം 6.20ന് കൊച്ചിയിൽ തിരിച്ചെത്തി. ഈ കാലതാമസം കാരണം ദുബായിലേക്ക് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനവും വൈകി. നാലരക്ക് പുറപ്പെടേണ്ട വിമാനം പത്ത് മണിക്ക് ശേഷമാകും യാത്ര തിരിക്കുക. 

'കർഷകർക്കെതിരായ അക്രമങ്ങൾ വോട്ട് ചെയ്യുമ്പോൾ ഓർമ വേണം': ബിജെപിക്കെതിരെ നിലപാട് ആവർത്തിച്ച് കർഷക സംഘടനകൾ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്