വാഴ്ത്തുപാട്ട് എഴുതിയവരെ കൊണ്ട് വിലാപകാവ്യം എഴുതിക്കരുത്, ജീവനക്കാരുടെ പണിമുടക്ക് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

Published : Jan 22, 2025, 11:03 AM ISTUpdated : Jan 22, 2025, 11:47 AM IST
വാഴ്ത്തുപാട്ട് എഴുതിയവരെ കൊണ്ട് വിലാപകാവ്യം എഴുതിക്കരുത്, ജീവനക്കാരുടെ പണിമുടക്ക് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

Synopsis

സിപിഐ സംഘടനയായ ജോയിന്‍റ്  കൗൺസിൽ പോലും സർക്കാരിനെ വിമര്‍ശിക്കുന്നുവെന്ന് പ്രതിപക്ഷം.മറ്റ് സ്ഥാനങ്ങളെക്കാൾ  മികച്ച ആനുകൂല്യങ്ങൾ ആണു കേരളത്തിൽ ജീവനക്കാർക്ക് നൽകുന്നതെന്ന് ധനമന്ത്രി.

തിരുവനന്തപുരം: ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ജീവനക്കാർക്ക് 6 ഗഡു ഡി എ കുടിശ്ശിക ആണെന്ന് അടിയന്തര പ്രമേത്തിന് അനുമതി തേടിയ പിസി വിഷ്ണുനാ ഥ്  പറഞ്ഞു. അഞ്ച് വർഷമായി ലീവ് സറണ്ടർ തടഞ്ഞു വെച്ചിരിക്കുകയാണ്. ശമ്പള പരിഷ്ക്കരണതിന്‍റെ  കുടിശ്ശിക ആറു മാസമായി കിട്ടുന്നില്ല. ധനമന്ത്രി പണിമുടക്കിനെ അപമാനിക്കുകയാണ്. മെഡി സെപ് ജീവനക്കാര്‍ക്ക് ഒരു പ്രയോജനവും ചെയ്യുന്നില്ല. സിപിഐ സംഘടനയായ ജോയിന്‍റ്  കൗൺസിൽ പോലും സർക്കാരിനെ വിമര്‍ശിക്കുന്നു.മുഖ്യമന്ത്രിക്ക്  വാഴ്ത് പാട്ട് പാടിയവർ വേദിക്ക് പിന്നിൽ പോയി പൊട്ടികരഞ്ഞു എന്ന് വിഷ്ണുനാഥ് പരിഹസിച്ചു

ജീവനക്കാരുടെ സംഘടനകളോട് ശത്രുത ഇല്ലെന്നു ധനമന്ത്രി കെഎന്‍ബാലഗോപാല്‍ മറുപടി നല്‍കി. മറ്റ് സ്ഥാനങ്ങളെക്കാൾ  മികച്ച ആനുകൂല്യങ്ങൾ ആണു കേരളത്തിൽ ജീവനക്കാർക്ക് നൽകുന്നത്. സ്റ്റാട്യൂട്ടറി പെൻഷൻ എങ്ങിനെ നല്കാൻ ആകുമെന്ന് ചർച്ച നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്ത്രര പ്രമേത്തിന് അനുമതി നിഷേധിച്ചു

സംസ്ഥാനം ഭരിച്ച ഒരു സർക്കാറും ജീവനക്കാർക്ക് ഇത്ര കുടിശ്ശിക ഉണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ജോയിന്‍റ്  കൗൺസിൽ സമരം ചെയ്യുന്നതിനാൽ  സിപിഐ അംഗങ്ങളും വാക്കൗട്ടില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേദിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

PREV
click me!

Recommended Stories

നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി
രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ