'എമ്പുരാൻ' കൊണ്ട് ഹിന്ദു സമൂഹത്തെയും മോദിയെയും ഇല്ലാതാക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ

Published : Mar 30, 2025, 02:42 PM ISTUpdated : Mar 30, 2025, 02:46 PM IST
'എമ്പുരാൻ' കൊണ്ട് ഹിന്ദു സമൂഹത്തെയും മോദിയെയും ഇല്ലാതാക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ

Synopsis

എമ്പുരാൻ സിനിമയിലെ രംഗങ്ങള്‍ കൊണ്ട് ഹിന്ദു സമൂഹത്തെയും നരേന്ദ്ര മോദിയെയും ഇല്ലാതാക്കാനാകില്ലെന്നും സിനിമയിലെ ഭാഗങ്ങള്‍ കട്ട് ചെയ്യാൻ ആരും പറഞ്ഞിട്ടില്ലെന്നും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ. കലയായാലും ജീവിതമായാലും മനുഷ്യനെയാണ് കൈകാര്യം ചെയ്യുന്നതെന്നും ജോര്‍ജ് കുര്യൻ.

കൊച്ചി: എമ്പുരാൻ സിനിമയിലെ ഏതെങ്കിലും രംഗങ്ങൾ കൊണ്ട് ഹിന്ദു സമുഹത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇല്ലാതാക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. എത്ര തരംതാഴ്ത്തിയിട്ടും നരേന്ദ്ര മോദി ഉയരങ്ങളിൽ എത്തിയിട്ടുണ്ട്. എമ്പുരാനിലെ രംഗങ്ങൾ നീക്കാൻ തങ്ങളാരും ആവശ്യപ്പെട്ടിട്ടില്ല. കലയായാലും ജീവിതമായാലും മനുഷ്യനെയാണ് കൈകാര്യം ചെയ്യുന്നതെന്നും ജോര്‍ജ് കുര്യൻ പറഞ്ഞു.

ജനപ്രീതി കാരണം തിയറ്ററിന്‍റെ മേൽക്കൂരയിൽ വരെ ആളുകള്‍ കയറി നിൽക്കുകയാണ്. സിനിമയിലെ ഭാഗങ്ങൾ കട്ട് ചെയ്യാൻ തീരുമാനിച്ചത് എളിമ കൊണ്ടായിരിക്കുമെന്നും തിയേറ്ററിന്‍റെ വാതിലിൽ വരെ പ്രേക്ഷകർ തൂങ്ങി നിൽക്കുന്ന തിരക്കാണല്ലോയെന്നും ജോർജ് കുര്യൻ പരിഹസിച്ചു. എമ്പുരാൻ സിനിമ മോദിയെ അപമാനിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമ കണ്ട് ഇന്നത്തെ തലമുറ അത് മനസിലാക്കണം. ഹിന്ദു സമൂഹത്തിന് ഒരു പോറലുണ്ടായാൽ അത് തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് കരുതുന്ന ന്യൂനപക്ഷങ്ങളുള്ള നാടാണ് കേരളം.

പത്ത് വര്‍ഷം മുമ്പ് നരേന്ദ്ര മോദി ശൂലം കൊണ്ട് നടക്കുമെന്നൊക്കെ പറഞ്ഞുകൊണ്ടാണ് നടക്കുന്നത്. നരേന്ദ്ര മോദിയെ അപമാനിക്കുന്ന രീതിയിൽ ഹിന്ദു സമുദായത്തെ അപമാനിക്കുന്ന രീതിയിൽ 15 വര്‍ഷം മുമ്പ് നടത്തിയ അതേ അപമാനം ജനങ്ങള്‍ അതുപോലെ കാണണം. ആ അപമാനം മനസിലാകാൻ എല്ലാവരും സിനിമ കാണണമെന്ന് ജോര്‍ജ് കുര്യൻ പറഞ്ഞു.

ഭൂചലന ദുരന്തം; മ്യാന്മറിൽ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം, രണ്ടു കോടിയിലധികം പേർ ദുരിതത്തിൽ

PREV
Read more Articles on
click me!

Recommended Stories

'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി
ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്