കള്ളപ്പണം വെളുപ്പിക്കൽ കേസ്: എം ശിവശങ്കരിനെതിരെ എൻഫോഴ്സ്മെന്റ് കുറ്റപത്രമായി

By Web TeamFirst Published Dec 20, 2020, 9:56 AM IST
Highlights

 ശിവശങ്കർ അറസ്റ്റിലായി 60 ദിവസം പൂർത്തിയാക്കുന്നതിനു മൂൻപ്  കുറ്റപത്രം നൽകാനാണ് എൻഫോഴ്സ്മെന്റ് നീക്കം. 

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിനെതിരായ കുറ്റപത്രം  എൻഫോഴ്സ്മെന്റ്  ഡയറക്ട്രേറ്റ് ഈ മാസം 24ന് സമർപ്പിക്കും. ശിവശങ്കർ അറസ്റ്റിലായി 60 ദിവസം പൂർത്തിയാക്കുന്നതിനു മൂൻപ് കുറ്റപത്രം നൽകാനാണ് എൻഫോഴ്സ്മെന്റ് നീക്കം. കുറ്റപത്രം സമർപ്പിക്കുന്നതോടെ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അർഹത ഉണ്ടാകില്ല. കഴിഞ്ഞ ഒക്ടോബർ 28 നായിരുന്നു ചോദ്യംചെയ്യലുകൾതക്ക് പിന്നാലെ ശിവശങ്കർ അറസ്റ്റിൽ ആയത്. 

click me!