ഊരാളുങ്കലിനെതിരെ ഇഡി അന്വേഷണം, 5 വർഷത്തെ സാമ്പത്തിക വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കത്ത്

By Web TeamFirst Published Dec 5, 2020, 7:03 PM IST
Highlights

5 വർഷത്തിനിടെ ഏറ്റെടുത്ത കരാറുകൾ അറിയിക്കണമെന്നും സർക്കാർ, സ്വകാര്യ കരാറുകൾ വേർതിരിച്ച് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: ഊരാളുങ്കൽ സൊസൈറ്റിയുടെ ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നു. കഴിഞ്ഞ 5 വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ഇഡി ഉരാളുങ്കലിന് കത്ത് നൽകി. 5 വർഷത്തിനിടെ ഏറ്റെടുത്ത കരാറുകൾ അറിയിക്കണമെന്നും സർക്കാർ, സ്വകാര്യ കരാറുകളുടെ വിവരങ്ങൾ വേർതിരിച്ച് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ 30 നാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇഡി കത്ത് നൽകിയത്. 

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെതിരെയുള്ള അന്വേഷണമാണ് ഊരാളുങ്കല്‍ ലേബർ സൊസൈറ്റിയിലേക്കും എത്തയിരിക്കുന്നത്. വിവിധ സർക്കാർ പദ്ധതികളിലൂടെ സി എം രവീന്ദ്രന്‍ കള്ളപ്പണം വെളുപ്പിച്ചെന്നും ബിനാമി ഇടപാടുകള് നടത്തിയെന്നുമാണ് ഇഡിയുടെ ആരോപണം. ചട്ടങ്ങൾ മറികടന്ന ഊരാളുങ്കലിന് വിവിധ സര്‍ക്കാർ പദ്ധതികള് കൈമാറിയെന്നും ഇഡി പറയുന്നു. ഇതിന്‍റ ഭാഗമായാണ് കഴിഞ്ഞ 5 വര്‍ഷത്തെ ബിസിനസ് ഇടപാടുകളുടെ വിവരങ്ങൾ കൈമാറണം എന്നാവശ്യപ്പെട്ട് ഇഡി ഊരാളുങ്കളിന് കത്ത് നല്‍കിയിരിക്കുന്നത്. ഇക്കാലയളവിലെ സാന്പത്തിക ഇടപാടുകളുടെയും  പൂർത്തിയാക്കിയതും അല്ലാത്തതുമായ പദ്ധതികളുടെയും വിവരങ്ങൾ കൈമാറണം. ബാങ്ക് സ്റ്റേറ്റ്മെന്‍റും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

ഊരാളുങ്കൽ സൊസൈറ്റിയുടെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അഡിഷണൽ പിഎസ് സിഎം രവീന്ദ്രനുമായി സൊസൈറ്റിക്ക് സാമ്പത്തിക ബന്ധമുണ്ടോ എന്നതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി യുഎൽസിസി ആസ്ഥാനത്തും എത്തിയത്. 

click me!