ബിനീഷ് കൊടിയേരി വീണ്ടും ഇഡിയുടെ മുന്നിലേക്ക്; ഫെമ ലംഘനക്കേസിൽ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു

Published : Jan 24, 2024, 02:23 PM ISTUpdated : Jan 24, 2024, 02:32 PM IST
ബിനീഷ് കൊടിയേരി വീണ്ടും ഇഡിയുടെ മുന്നിലേക്ക്; ഫെമ ലംഘനക്കേസിൽ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു

Synopsis

ചോദ്യം ചെയ്യലിനായി ബിനീഷിന് കഴിഞ്ഞയാഴ്ച സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. എന്നാൽ രേഖകൾ ഇഡിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. 

കൊച്ചി: കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഫെമ ലംഘനക്കേസിൽ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി ബന്ധപ്പെട്ട ഫെമ കേസുകളിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനായി ബിനീഷിന് കഴിഞ്ഞയാഴ്ച സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. എന്നാൽ രേഖകൾ ഇഡിക്ക് മുന്നിൽ ഹാജരാക്കിയതിനെ തുടർന്നാണ് ബിനീഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യുന്നത്. നിലവിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. നേരത്തെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020 ഒക്ടോബർ 29ന് ബിനീഷ് കോടിയേരി അറസ്റ്റിലായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് കർശന ഉപാധികളോടെ ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായെന്ന് പരാതി; 14കാരൻ കസ്റ്റഡിയിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്