Monson Mavungal | മോൻസനെ കുരുക്കാൻ ഇഡി; പുരാവസ്തു ഇടപാടിൽ കേസെടുത്തു

By Nirmala babuFirst Published Nov 13, 2021, 8:24 AM IST
Highlights

പുരാവസ്തു ഇടപാടിലെ കള്ളപ്പണ ഇടപാട് ഇഡി അന്വേഷിക്കും. ക്രൈംബ്രാ‌ഞ്ച് എടുത്ത എല്ലാ കേസുകളിലും അന്വേഷണം ഉണ്ടാകും.

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിന് കുരുക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (enforcement directorate) അന്വേഷണം. മോൻസൻ മാവുങ്കൽ (Monson Mavungal), മുൻ ഡ്രൈവർ അജി അടക്കം മൂന്ന് പേർക്കെതിരെ  കേസ് എടുതത്ത് അന്വേഷണം തുടങ്ങി. ക്രൈംബ്രാ‌ഞ്ച് എടുത്ത കേസുകളുടെ വിവവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് ഇഡി അന്വേഷണ സംഘത്തിന് കത്ത് നൽകി

മോൻസൻ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നൽകിയ 6.27 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതിയിലെ മൂന്ന് പ്രതികളെ ഉൾപ്പെടുത്തിയാണ് ഇഡി പുരാവസ്തു തട്ടിപ്പിൽ കേസെടുത്ത്. മോൻസൻ മാവുങ്കലിന് പുറമെ മുൻ ഡ്രൈവർ അജി, മോൻസന്‍റെ മേക്കപ്പ് മാൻ ജോഷി അടക്കമുള്ളവരാണ് കൂട്ട് പ്രതികൾ. പുരാവസ്തുക്കളുടെ മറവിൽ നടത്തിയ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വഷിക്കുന്നത്. പുരാവസ്തുക്കൾ വാങ്ങാനും വിൽപ്പനയ്ക്കുമായി കോടികൾ ചെലവഴിച്ചതായി വിവിധ പരാതികളിലുണ്ട്. ഒക്ടോബർ 3 വരെ  ക്രൈംബ്രാ‌ഞ്ച് റജിസ്റ്റർ ചെയ്ത എല്ലാ സാമ്പത്തിക തട്ടിപ്പ് പരാതികളും ഇഡി അന്വേഷിക്കും. അന്വേഷണ വിവരങ്ങൾ കൈമാറാൻ ക്രൈംബ്രാ‌ഞ്ചിന് ഇഡി കത്ത് നൽകി.

ഒരു രേഖയുമില്ലാതെ പലരും മോൻസ്ന്‍റെ പുരാവസ്തു ഇടപാടുകൾക്ക് കോടികൾ നിക്ഷേപിച്ചതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും ഇടപാടിൽ പങ്കാളികളാണ്. ഇവരെയെല്ലാം ഇഡി വിളിച്ചുവരുത്തി മൊഴി എടുക്കും. മോൻസനും ജോഷിയും നിലവിൽ ജയിലിലാണ്.ഇവരെ ചോദ്യം ചെയ്യാനുള്ള നടപടിയും ഇഡി തുടങ്ങി. 2020 ൽമോൻസന്‍റെ പുരാവസ്തു ഇടപാടിൽ അന്വേഷഷണം ആവശ്യപ്പെട്ട് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ കത്ത് നൽകിയിരുന്നു. ഈ കത്തിൽ ഇഡി എന്ത് നടപടി സ്വീകരിച്ചു എന്ന് ഹൈക്കോടതി മറ്റൊരു കേസിൽ ആരാഞ്ഞിട്ടുണ്ട്. ഇഡി കക്ഷിയാക്കി ആമാസം 19 ന് കേസ് കോടതി പരിഗണിക്കുന്നുണ്ട്.

click me!