ഡോ.ഹാരിസിന് കുരുക്കായി വിദഗ്ദ സമിതി റിപ്പോർട്ട്, യൂറോളജി വിഭാഗത്തിൽ ഉപകരണം കാണാതായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ

Published : Aug 02, 2025, 04:19 PM ISTUpdated : Aug 02, 2025, 04:23 PM IST
dr haris chirakkal

Synopsis

12 ലക്ഷത്തിന്റെ ഉപകരണത്തിന്റെ ചില ഭാഗങ്ങൾ കാണാനില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് വകുപ്പ് മേധാവി ഡോ.ഹാരിസ് സമ്മതിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു

തിരുവനന്തപുരം : മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം ഡയറക്ടർ ഡോ.ഹാരിസിന് കുരുക്കായി വിദഗ്ദ സമിതി റിപ്പോർട്ട്. യൂറോളജി വിഭാഗത്തിൽ ഉപകരണം കാണാതായിട്ടുണ്ടെന്നാണ് വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 

12 ലക്ഷത്തിന്റെ ഉപകരണത്തിന്റെ ചില ഭാഗങ്ങൾ കാണാനില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് വകുപ്പ് മേധാവി ഡോ.ഹാരിസ് സമ്മതിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സ്ഥിരമായി ഉപയോഗിക്കാത്ത ഉപകരണമെന്നാണ് ഡോ.ഹാരിസ് പറഞ്ഞതെന്നാണ് റിപ്പോട്ടിലുള്ളത്. മോസിലേറ്റർ കാണാത്തതിൽ അന്വേഷണം വേണമെന്നും വകുപ്പ് തല അന്വേഷണം നടത്തണമെന്നാണ് സമിതിയുടെ നിർദ്ദേശം.  

അതേ സമയം, ഉപയോഗിച്ച് പരിചയമുള്ള ഡോക്ടർമാർ ഇല്ലാത്തത് കൊണ്ടാണ് ഓസിലോസ്കോപ്പ് നിലവിൽ ഉപയോഗിക്കാത്തതെന്നും നേരത്തെ ഈ ഉപകരണം ഉപയോഗിച്ചതില്‍ ചില പരാതികൾ ഉയർന്നതിന് പിന്നാലെയാണ് ഉപകരണം ഉപയോഗിക്കാതെ വന്നതെന്നുമാണ് ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കുന്നത്. ഉപകരണം നഷ്ടമായിട്ടില്ലെന്നും ആശുപത്രിയിൽ തന്നെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപകരണത്തിന്റെ ഫോട്ടോ പലവട്ടം കളക്ട്രേറ്റിലേക്ക് അയച്ചിട്ടുണ്ട്. ഒരു ഉപകരണവും അസ്വാഭാവികമായി കേടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ അന്വേഷണം തന്നെ കുരുക്കാനുള്ള ശ്രമമാണെന്ന് കരുതുന്നില്ല. ഇന്നും നാളെയും അവധിയിലാണ്. തിങ്കളാഴ്ച മുതൽ അന്വേഷണവുമായി സഹകരിക്കുമെന്നും കൂടുതൽ നടപടി ഉണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു.

 

 

PREV
Read more Articles on
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ