
കണ്ണൂര്‍: കണ്ണൂരിലെ കർഷക ആത്മഹത്യയ്ക്ക് പിന്നിൽ ലളിതമായ കാരണങ്ങളെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരു കർഷകനും പെൻഷൻ കിട്ടാത്തത് കൊണ്ട് മരിക്കുമെന്ന് പറയാൻ കഴിയില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. കാട്ടാന ശല്യത്തിൽ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ എന്നും ഇപി ജയരാജൻ ചോദിച്ചു. ആത്മഹത്യാക്കുറിപ്പുകളിലും സംശയമുണ്ട്. അന്വേഷണം ആവശ്യമാണെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.
മലപ്പുറത്ത് പി. അബ്ദുൾ ഹമീദിനെതിരെ പോസ്റ്റർ പതിച്ചത് കോൺഗ്രസാണെന്നും ഇപി ജയരാജൻ ആരോപിച്ചു. കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം ഏറ്റെടുത്ത ലീഗ് നിലപാട് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ ലീഗിൽ ഒരു ഭിന്നതയുമില്ല. കോൺഗ്രസിന് മാത്രമാണ് പ്രശ്നമെന്ന് പറഞ്ഞ ഇപി ജയരാജൻ, നവകേരള സദസ് ബഹിഷ്കരിച്ചാൽ നഷ്ടം യുഡിഎഫിന് മാത്രമാണെന്നും കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അവസരം നിഷേധിച്ചാൽ ജനം യുഡിഎഫിനെതിരെ തിരിയും. കേരളത്തിന്റെ നവകേരള യാത്ര ഇനി മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കുമെന്നും ഇപി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam