
തിരുവനന്തപുരം: ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഇ പി ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തൻ്റെ നിലപാട് അദ്ദേഹം പറഞ്ഞത്. തന്നെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് യോഗത്തിൽ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പുസ്തകം പുറത്ത് വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വസ്തുതാപരമായി കാര്യങ്ങൾ പരിശോധിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു. പിന്നീട് യോഗത്തിൽ നിന്ന് ആദ്യം പുറത്തിറങ്ങിയതും ഇ പി ജയരാജനായിരുന്നു. പക്ഷെ പുറത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് അദ്ദേഹം കൂടുതൽ വിശദീകരണം നൽകാൻ തയ്യാറായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam