
തിരുവനന്തപുരം: ഡിജിപി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിലും പൊലീസ് നടപടിയും പ്രതികരണവുമായി ഇടതു മുന്നണി കണ്‍വീനര്‍ ഇപിജയരാജന്‍ രംഗത്ത്.പോലീസിന് നേരെ ആസൂത്രിതമായ ആക്രമണം അരങ്ങേറി.കോണ്‍ഗ്രസ് ജാഥ ആരംഭിച്ചത് മുതൽ റോഡരികിലെ ബോർഡുകൾ അടിച്ചു തകർത്തു.റോഡിൽ കോൺഗ്രസ്സ് പ്രവർത്തകർ അഴിഞ്ഞാടി.ഡിജിപി ഓഫിസിലേക്ക് ഉണ്ടായത് സാധാരണ സമര രീതിയല്ല.അസാധാരണമായ സംഭവം അരങ്ങേറി.കമ്പിവടികളും വാളുകളും കയ്യിൽ കരുതി പ്രകടനം നടത്തി.ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു നേതാക്കളും അണികളും..നേതാക്കൾ സംസാരിക്കുമ്പോൾ പോലീസിന് നേരെ കല്ലെറിഞ്ഞു.കല്ലെറിഞ്ഞപ്പോൾ പോലീസ് പിന്നോട്ട് മാറി സംയമനം പാലിച്ചതാണ്.പോലീസിന് നേരെ തുരു തുരാ കല്ലെറിഞ്ഞു.പോലീസിന് നേരെ കല്ലേറ് വന്നാൽ പിന്നെന്തു ചെയ്യണം.അക്രമികളെ തുരുത്തുകയാണ് പോലീസ് ചെയ്തത്.പോലീസിന്റെ അഭ്യർത്ഥന കേട്ടില്ല.അതിനാൽ പോലീസിന് പ്രതിരോധിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു
നാട്ടിൽ സംഘർഷവും കലാപവും ഒഴിവാക്കാനാണ് പോലീസ് ശ്രമിച്ചത്.സമാധാനം പുനസ്ഥാപിക്കാനാണ് ടിയർ ഗ്യാസ് പ്രയോഗിച്ചത്.അപ്പോൾ ചിലർക്ക് തലചുറ്റും,എരിയും.അക്രമണത്തിനു ആഹ്വാനം ചെയ്‌താൽ പ്രതിപക്ഷ നേതാവ് അല്ല ആരായാലും പോലീസ് നടപടി സ്വീകരിക്കും.എന്തും ചെയ്യാൻ അധികാരമുണ്ടെന്നു കരുതി പുറപ്പെടരുത്.സമാധാനം തകർക്കാൻ സർക്കാർ അനുവദിക്കില്ല.പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും നില വിട്ടു പെരുമാറരുത്.നവകേരള സദസ്സ് അലങ്കോലപ്പെടുത്താനുള്ള കോണ്‍ഗ്രസിന്‍റെ വൃത്തികെട്ട രാഷ്ട്രീയമാണ് കണ്ടത്.ഇത് അടിയന്തിരമായി അവസാനിക്കണം.കോൺഗ്രസിലെ ഒരു വിഭാഗമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.കെ സുധാകരന് സുഖമില്ല.അങ്ങനെയുള്ള ഒരാൾ കല്ലേറിനും അടിപിടിക്കും വരണോ.അങ്ങനെയുള്ള ഒരാളെ മുന്നിൽ നിർത്തി ഈ വൃത്തികെട്ട കളി കളിക്കണോയെന്നും ഇപിജയരാജന്‍ ചോദിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam