ആത്മകഥ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി ഇപി, 'വ്യാജ രേഖകൾ ഉണ്ടാക്കി, തെറ്റായ പ്രചരണം നടത്തി', അന്വേഷണം വേണം

Published : Nov 13, 2024, 03:37 PM ISTUpdated : Nov 13, 2024, 04:14 PM IST
ആത്മകഥ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി ഇപി, 'വ്യാജ രേഖകൾ ഉണ്ടാക്കി, തെറ്റായ പ്രചരണം നടത്തി', അന്വേഷണം വേണം

Synopsis

ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ‌ പറയുന്നു. 

തിരുവനന്തപുരം: ആത്മകഥാ വിവാ​ദത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകി. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ‌ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. 

അതേസമയം, ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കിയിരിക്കുകയാണ്. ‌എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം. രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നാണ് അടുത്ത വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ട്. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻറേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കി. എന്നാൽ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്സ് മാധ്യമങ്ങളിൽ വന്ന ഉള്ളടക്കം നിഷേധിച്ചില്ല.

പോളിംഗ് ദിനം മുട്ടൻപണിയായി കട്ടൻ ചായയും പരിപ്പ് വടയും ആത്മകഥാ വിവാദം. ഇന്നലെ രാത്രി തന്നെ ഡിസി ബുക്സ് അവരുടെ പേജിൽ ഇപിയുടെ ആത്മകഥ വരുന്ന കാര്യം പരസ്യപ്പെടുത്തിയിരുന്നു. കട്ടൻ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിൻറെ ജീവിതം എന്ന പുസ്തകത്തിൻ്റെ മുഖ ചിത്രം വരെ നൽകിയിരുന്നു. ഇപിയെ ടാഗ് ചെയ്തായിരുന്നു അറിയിപ്പ്. രാവിലെ പുസ്തകത്തിലെ വിശദാംശങ്ങൾ ബോംബായാണ് പുറത്തേക്ക് വന്നത്. സർക്കാറിനും പാർട്ടിക്കുമെതിരെ ഇപിയുടെ തുറന്നടിക്കൽ വൻ ചർച്ചയായി. 

പുറത്ത് വന്ന ആത്മകഥയിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ: കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ പ്രയാസമുണ്ട്. പദവി നഷ്ടപ്പെട്ടതിലല്ല, പാർട്ടി തന്നെ മനസ്സിലാക്കാത്തതിലാണ് പ്രയാസം. നിലപാട് കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. ഒന്നാം പിണറായി സർക്കാറിനെക്കാൾ ദുർബ്ബലമാണ് രണ്ടാം പിണറായി സർക്കാർ എന്ന് അടുത്ത വിമർശനം. തിരുത്തൽ വരുമെന്ന് പറഞ്ഞാൽ പോരാ, അടിമുതൽ മുടി വരെ വേണം. സരിൻ നാളെ വയ്യാവേലിയാകുമെന്നാണ് അടുത്ത വിവാദ പരാമർശം. തലേന്ന് വരെ യുഡിഎഫ് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചയാൾ കിട്ടാതെ ആയപ്പോൾ മറുകണ്ടം ചാടി. പലഘട്ടത്തിലും സ്വതന്ത്രൻ ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ വയ്യാവേലിയായി സന്ദർഭങ്ങളും ഉണ്ട്. അൻവർ ഉദാഹരണണെന്ന് ആത്മകഥ. കഥാഭാഗം കത്തിപ്പടർന്നതിന് പിന്നാലെ മുഴുവൻ നിഷേധിച്ച് ഇപി ജയരാജൻ രം​ഗത്തെത്തി. നിയമനടപടി എടുക്കുമെന്നും ഇപി പ്രതികരിച്ചു.  

ആത്മകഥാകാരൻ തന്നെ പ്രസാധകരെ തള്ളിയതോടെ വിവാദം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയായിരുന്നു. പിന്നാലെ ഡിസി ബുക്സിൻറെ വിശദീകരണവും എത്തി. സാങ്കേതികകാരണങ്ങളാൽ പ്രകാശനം മാറ്റിവെച്ചു. ഉള്ളടക്കം പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകും. ഇപി പൂർണ്ണമായും തള്ളുമ്പോഴും മാധ്യമങ്ങളിൽ വന്ന ആത്മകഥാ ഭാഗം ഡിസി ബുക്സ് നിഷേധിക്കുന്നില്ല. ടൈറ്റിലിലടക്കം ഡിസി ഉറച്ചുനിൽക്കുന്നതും ഇപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. 

വയനാട്ടിൽ പോളിം​ഗ് മന്ദ​ഗതിയിൽ; കൂടുതൽ തിരുവമ്പാടിയിലും ഏറനാട്ടിലും, ദുരന്തബാധിതർക്കെത്താൻ കൂടുതൽ ക്രമീകരണങ്ങൾ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കളെ പരിഗണിക്കുന്നു എന്നതിനർത്ഥം മുതിർന്ന ആളുകളെ മാറ്റി നിർത്തുന്നു എന്നല്ല; ചെന്നിത്തല
നേമത്ത് രാജീവ്‌ ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ; 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി, ജനുവരി 12ന് പ്രചാരണം തുടങ്ങും