ഭാര്യയുടെ തലമാറ്റി സ്വപ്നയുടെ തലവച്ചു, വ്യാജചിത്രം പ്രചരിപ്പിച്ച കോൺഗ്രസുകാർക്കെതിരെ മന്ത്രിയുടെ പരാതി

By Web TeamFirst Published Jul 12, 2020, 4:30 PM IST
Highlights

മുഹമ്മദ് റിയാസും വീണ വിജയനും തമ്മിൽ ക്ലിഫ്ഹൗസിൽ വച്ച് നടന്ന വിവാഹത്തിൽ  മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മന്ത്രി ഇപി ജയരാജനും ഭാര്യയും ഒരു  ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹത്തിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പങ്കെടുത്തുവെന്ന തരത്തിൽ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി. മന്ത്രി ഇപി ജയരാജനാണ് യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ടി ജി സുനിൽ, കോൺഗ്രസ്സ് നേതാവ് ദീപ്തി മേരി വർഗീസ്, ബിജു കല്ലട, രഘുനാഥ് മേനോൻ, മനോജ് പൊൻകുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവർക്കെതിരെ പരാതി നൽകിയത്.

മുഹമ്മദ് റിയാസും വീണ വിജയനും തമ്മിൽ ക്ലിഫ്ഹൗസിൽ വച്ച് നടന്ന വിവാഹത്തിൽ  മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മന്ത്രി ഇപി ജയരാജനും ഭാര്യയും ഒരു  ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു.  ഈ ഫോട്ടോയിൽ മന്ത്രി ജയരാജന്റെ ഭാര്യയുടെ ചിത്രത്തിന്റെ മുഖം മാറ്റി സ്വപ്ന സുരേഷിന്റെ ചിത്രം പതിച്ചാണ് പ്രചരിപ്പിച്ചത്. ഈ ഫോട്ടോ ഫെയ്സ്ബുക്കിലും വാട്‌സ്ആപ്പിലും വ്യാപകമായി പ്രചരിപ്പിച്ചു. ഇതിനെതിരെയാണ് ജയരാജൻ ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയത്.

click me!