മദ്യവിൽപനശാലകൾ പൂട്ടുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് ഇപി ജയരാജൻ

By Web TeamFirst Published Mar 17, 2020, 9:38 AM IST
Highlights

മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും അതേസമയം തിക്കിതിരക്കി മദ്യം വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിവറേജസ് മദ്യവില്‍പനശാലകള്‍ പൂട്ടണമെന്ന ആവശ്യം ശക്തമായി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ ഈ ആവശ്യം ഉന്നയിച്ച് ഇതിനോടകം രംഗത്ത് എത്തിയിരുന്നു. 

അതേസമയം മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും അതേസമയം തിക്കിതിരക്കി മദ്യം വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്. എന്നാല്‍ മദ്യവില്‍പനശാലകള്‍ അടയ്ക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്ന് വ്യവസായമന്ത്രി ഇപി ജയരാജന്‍ ഇന്ന് പറഞ്ഞു.  ആളുകള്‍ കൂട്ടമായി മദ്യം വാങ്ങാനെത്തുന്ന സാഹചര്യം നിയന്ത്രിക്കുമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ അടച്ചു പൂട്ടിയിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് നേരത്തെ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും പറഞ്ഞിരുന്നു. 

click me!