ഐശ്വര്യപൂ‍ര്‍ണമായ കേരളം കെട്ടിപ്പടുക്കാൻ എല്ലാ പാ‍ര്‍ട്ടിക്കാരും എൽഡിഎഫിന് വോട്ട് ചെയ്യണം; ഇപി ജയരാജൻ

Published : May 12, 2022, 11:49 AM IST
ഐശ്വര്യപൂ‍ര്‍ണമായ കേരളം കെട്ടിപ്പടുക്കാൻ എല്ലാ പാ‍ര്‍ട്ടിക്കാരും എൽഡിഎഫിന് വോട്ട് ചെയ്യണം; ഇപി ജയരാജൻ

Synopsis

ഐശ്വര്യ പൂർണമായ കേരളം കെട്ടിപ്പടുക്കാൻ എല്ലാ പാർട്ടിയിൽ ഉള്ളവരും വോട്ട് ചെയ്യണം. ജോ ജോസഫിന് പകരം വയ്ക്കാൻ ആളെ കിട്ടില്ല. 

കൊച്ചി: എസ്.ഡി.പിഐയും ആ‍ര്‍.എസ്.എസും കേരളത്തിൽ നടത്തുന്നത് ഭീകരപ്രവ‍ര്‍ത്തനമാണെന്ന് ഇ.പി ജയരാജൻ (EP Jayarajan). തൃക്കാക്കരയിൽ എസ്.ഡി.പി.ഐയും സിപിഎമ്മും തമ്മിൽ തെരഞ്ഞെടുപ്പ് ഡീൽ ഉണ്ട് എന്ന സന്ദീപ് വാര്യരുടെ പോസ്റ്റിനുള്ള മറുപടിയായാണ് ഇ.പി.ജയരാജൻ ഇക്കാര്യം പറയുന്നത്. കൊലപാതക രാഷ്ട്രീയതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നത് കണ്ടതു കൊണ്ടുള്ള ഭയപ്പാടാണ് ഇങ്ങനെയുള്ള വികലമായ ആരോപണങ്ങൾക്ക് പിന്നിലെന്നും ജയരാജൻ പറഞ്ഞു.

ഐശ്വര്യ പൂർണമായ കേരളം കെട്ടിപ്പടുക്കാൻ എല്ലാ പാർട്ടിയിൽ ഉള്ളവരും വോട്ട് ചെയ്യണം. ജോ ജോസഫിന് പകരം വയ്ക്കാൻ ആളെ കിട്ടില്ല. അതേ പേരുള്ള ആളെ കിട്ടിയത് കൊണ്ട് മാത്രം തോൽപ്പിക്കാൻ കഴിയുന്നതല്ല ഇടതുപക്ഷ സ്ഥാനാർഥിയുടെ വ്യക്തിത്വം. പരാജയ ഭീതി കൊണ്ട് യുഡിഎഫ് നടത്തിയ ഒരു നടപടിയാണിത്.

രാഷ്ട്രീയത്തിലെ ഇത്തരം മാന്യത ഇല്ലാത്ത പണി എൽ.ഡി.എഫ് ചെയ്യില്ല. വോട്ടെടുപ്പിന്  മുൻപ് സിൽവ‍ര്‍ ലൈൻ സ‍ര്‍വ്വേയുടെ കല്ലിടാനുള്ള രമേശ് ചെന്നിത്തലയുടെ വെല്ലുവിളിയിൽ തനിക്ക് പരിഹാസമാണ് തോന്നുന്നത്. ചെന്നിത്തല കുറച്ചെങ്കിലും ഉയർന്നു ചിന്തിക്കണമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. 


 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം