ദേശാഭിമാനിയുടെ എണ്‍പതാം വാര്‍ഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാതെ ഇ.പി ജയരാജൻ

Published : Jan 19, 2023, 12:00 AM IST
 ദേശാഭിമാനിയുടെ എണ്‍പതാം വാര്‍ഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാതെ ഇ.പി ജയരാജൻ

Synopsis

മുൻ ജനറൽമാനേജരായ  ഇ.പി.ജയരാജൻ്റെ പേര് ആദരിക്കുന്നവരുടെ പട്ടികയിലുണ്ടായിരുന്നു

തിരുവനന്തപുരം:  ദേശാഭിമാനിയുടെ  എൺപതാമത് വാർഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ ഇ.പി.ജയരാജൻ പങ്കെടുത്തില്ല. മുൻ ജനറൽമാനേജരായ  ഇ.പി.ജയരാജൻ്റെ പേര് ആദരിക്കുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. മുൻ ചീഫ് എഡിറ്ററായ വി.എസ്.അച്യുതാനന്ദനുള്ള ആദരം മകൻ വി.എ.അരുൺകുമാർ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നു ഏറ്റുവാങ്ങി. ദേശാഭിമാനിയുടെ ചുമതല വഹിച്ചിരുന്ന എം.വി.ഗോവിന്ദൻ, പി.ജയരാജൻ തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ വാർഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഇ.പി.ജയരാജൻ അറിയിച്ചിരുന്നതായി ദേശാഭിമാനി അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം