
കണ്ണൂര്‍: കേരളത്തിലെ പലയിടങ്ങളിലെയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന പരാമര്‍ശം വളച്ചൊടിച്ച് മാധ്യമങ്ങള്‍ നല്‍കിയതെന്ന്എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ. ഏതെങ്കിലും മാധ്യമം അവരുടെ വായിൽ എഴുതിവച്ചത് തൻ്റെ വായിൽ തിരുകേണ്ടെന്നും ഇടതുപക്ഷം ജയിക്കണം-. ബിജെപിയെ തോൽപ്പിക്കണമെന്നാണ് പറഞ്ഞതെന്നും ഇപി ജയരാജൻ.
പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയൻ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുതന്നെയാണ് നിലപാടെന്നും ഇപി ജയരാജൻ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം, പലയിടത്തും ബിജെപിക്ക് നല്ല സ്ഥാനാര്‍ത്ഥികളാണ് ഉള്ളതെന്നുമായിരുന്നു ഇപിയുടെ പ്രസ്താവന. ഇപിയുടെ പ്രസ്താവന പിന്നീട് പിണറായിയും എംവി ഗോവിന്ദനുമടക്കമുള്ള പാര്‍ട്ടി നേതൃത്വം തന്നെ തള്ളിയിരുന്നു. വലിയ രീതിയില്‍ ഇത് ചര്‍ച്ചയായി മാറുകയും ചെയ്തു.
ഇപി ജയരാജൻ കേരളത്തിൽ ബിജെപിയുടെ ബി ടീം ക്യാപ്റ്റനാണെന്ന് അഭിപ്രായപ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീശനും ജയരാജൻ മറുപടി നല്‍കി. ആര്‍എസ്എസ് തലവന്‍റെ പടത്തിന് ചന്ദനത്തിരി കുത്തി പ്രാർത്ഥിക്കാൻ പോയവനാണ് വിഡി സതീശൻ, ആർഎസ്എസിൻ്റെ ശാഖയ്ക്ക് കാവൽ നിൽക്കാൻ പോയവരാണ് കോൺഗ്രസുകാരെന്നും ഇപി ജയരാജൻ വിമര്‍ശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam