
കൊച്ചി: മൂന്ന് മലയാളികളെ അടക്കം ഇക്വറ്റോറിയൽ ഗിനിയ അന്യായ തടവിൽ വച്ച 26 നാവികരെയും കുറ്റവിമുക്തരാക്കി അന്താരാഷ്ട്ര കോടതി. അന്യായ കസ്റ്റഡിക്ക് നാവികർക്ക് നഷ്ടപരിഹാരം നൽകാനും കപ്പൽ കമ്പനി കെട്ടി വെച്ച 2 മില്യൺ യൂറോ തുക അടക്കം തിരികെ നൽകണമെന്നും ഇൻ്റർനാഷണൽ ട്രിബ്യൂണൽ ഫോർ ലോ ആന്റ് സീ ഉത്തരവിട്ടു. സത്യം തെളിയിക്കാൻ ഒപ്പം നിന്നവർക്ക് നന്ദിയെന്ന് ചീഫ് ഓഫീസർ സനു ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്താരാഷ്ട്ര കപ്പൽച്ചാൽ ഭേദിച്ച് ക്രൂഡോയിൽ കടത്ത് അടക്കം ആരോപിച്ചാണ് നാവികരെ കസ്റ്റഡിയിലെടുത്തത്.
2022 ഓഗസ്റ്റിലാണ് ഇക്വറ്റോറിയൽ ഗിനിയയിൽ വെച്ച് 16 ഇന്ത്യക്കാർ അടക്കം ഉള്ളവരെ കസ്റ്റഡിയിൽ എടുത്തത്. ഇൻ്റർനാഷണൽ ഇൻ്റർനാഷണൽ ട്രിബ്യൂണൽ ഫോർ ലോ ആന്റ് സീ ആണ് കേസിൽ നാവികർക്ക് അനുകൂലമായി വിധി പറഞ്ഞത്. അന്യായ കസ്റ്റഡിക്ക് നാവികർക്ക് നഷ്ടപരിഹാരം നൽകാനും ഉത്തരവ്. ഏകാധിപത്യ രാജ്യത്തെ നടപടികൾ വലിയ വെല്ലുവിളിയായി. സത്യം തെളിയിക്കാൻ ഒപ്പം നിന്നവർക്ക് നന്ദി. ഇല്ലാത്ത കുറ്റം ചുമത്തിയാണ് നാവികരെ മാസങ്ങൾ കസ്റ്റഡിയിൽ എടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam