'വൈവിധ്യവും സ്നേഹവും അമ്പരപ്പിച്ചു'; സ്നേഹസന്ദേശ യാത്രയുമായി സൈക്കിൾ ചവിട്ടി ഇസ്രയേലുകാരൻ എറാൻ ഇന്ത്യയിൽ

Published : Feb 03, 2025, 10:43 AM IST
'വൈവിധ്യവും സ്നേഹവും അമ്പരപ്പിച്ചു'; സ്നേഹസന്ദേശ യാത്രയുമായി സൈക്കിൾ ചവിട്ടി ഇസ്രയേലുകാരൻ എറാൻ ഇന്ത്യയിൽ

Synopsis

ഓരോ സംസ്ഥാനത്തിന്‍റെയും വൈവിധ്യവും സ്നേഹവും അമ്പരപ്പിച്ചെന്ന് അധ്യാപകനായ എറാൻ

പാലക്കാട്: സ്നേഹസന്ദേശ യാത്രയുമായി ഇസ്രയേല്‍ സ്വദേശിയായ യുവാവ് ഇന്ത്യയിൽ. രാജ്യത്തിന്‍റെ മതസാഹോദര്യവും സൗഹൃദവും നേരിട്ട് കണ്ടറിഞ്ഞ് എറാൻ യാത്ര ചെയ്യുന്നത് സൈക്കിളിലാണ്.

പല സംസ്ഥാനങ്ങളിലൂടെ യാത്ര. ഇനി കുറച്ചു ദിവസം കേരളത്തിലാണ്. കേരളത്തിന്‍റെ ശാന്തത കണ്ടറിഞ്ഞ ശേഷം നേരെ തമിഴ്നാട്ടിലേക്ക്. എത്ര ദിവസത്തെ യാത്ര എന്ന് കണക്കില്ല. ആദ്യം ബൈക്കിൽ യാത്ര ചെയ്യാമെന്ന് കരുതി. പിന്നീട് സൈക്കിളിലാക്കി യാത്ര. ഓരോ സംസ്ഥാനത്തിന്‍റെയും വൈവിധ്യവും സ്നേഹവും അമ്പരപ്പിച്ചെന്ന് എറാൻ പറയുന്നു.

ജെറുസലേമിൽ അധ്യാപകനായ എറാൻ ഇതാദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ഇസ്രയേൽ സ്വദേശിയുടെ സൈക്കിൾ യാത്ര കണ്ടറിഞ്ഞെത്തിയ പലരും പരിചയപ്പെടാനും അനുമോദിക്കാനും എത്തുന്നുണ്ട്.

വൻ പദ്ധതിയുമായി കൊച്ചി മെട്രോ; 18 കിമീ ദൂരം, നെടുമ്പാശേരിയിലേക്ക് ഭൂഗർഭപാത, പദ്ധതിരേഖയ്ക്കായി ടെൻഡർ വിളിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും