വ്യാജ ബാങ്ക് രേഖ വിവാദം: എറണാകുളം അങ്കമാലി അതിരൂപതയുടെ അടിയന്തര വൈദിക സമിതിയോഗം നാളെ

By Web TeamFirst Published May 1, 2019, 7:09 PM IST
Highlights

മുൻ വൈദിക സമിതി അംഗമായ ഫാദർ ആന്‍റണി പൂതവേലിൽ വൈദികർക്കെതിരായി ഉന്നയിച്ച ആരോപണം യോഗം ചർച്ച ചെയ്യും. മുൻ വൈദിക സമിതി അംഗത്തിന്‍റെ നടപടി വൈദിക സമൂഹത്തെ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നതാണെന്ന് ഒരു വിഭാഗം വൈദികർ

കൊച്ചി: വ്യാജ ബാങ്ക് രേഖ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ അടിയന്തര വൈദിക സമിതിയോഗം നാളെ ചേരും. ഉച്ചയ്ക്ക് രണ്ടരക്ക് എറണാകുളം ബിഷപ് ഹൗസിലാണ് യോഗം ചേരുന്നത്. 

മുൻ വൈദിക സമിതി അംഗമായ ഫാദർ ആന്‍റണി പൂതവേലിൽ വൈദികർക്കെതിരായി ഉന്നയിച്ച ആരോപണം യോഗം ചർച്ച ചെയ്യും. മുൻ വൈദിക സമിതി അംഗത്തിന്‍റെ നടപടി വൈദിക സമൂഹത്തെ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നതാണെന്ന് ഒരു വിഭാഗം വൈദികർ ആരോപിക്കുന്നു. 

ഫാദർ പോൾ തേലക്കാടിനെതിരെ തെളിവില്ലാതെ ആരോപണം ഉന്നയിച്ച വൈദികനെതിരെ നടപടി വേണമെന്നും ഇവർ യോഗത്തിൽ ആവശ്യപ്പെടും. എന്നാൽ കർദ്ദിനാൾ ആല‌ഞ്ചേരിക്കെതിരായ വ്യാജ രേഖ നിർമ്മിച്ചതിൽ ഫാദർ പോൾ തേലക്കാട് അടക്കമുള്ളവർക്ക് മുഖ്യ പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് ഫാദർ ആന്‍റണി പൂതവേലിൽ പറഞ്ഞു.

click me!