എറണാകുളം അങ്കമാലി അതിരൂപതയിൽ രാത്രിയിലും സമവായ നീക്കം; വിമത വിഭാഗവുമായി ചർച്ച നടത്താൻ മാർ ജോസഫ് പാംപ്ലാനി

Published : Jan 12, 2025, 10:40 PM IST
എറണാകുളം അങ്കമാലി അതിരൂപതയിൽ രാത്രിയിലും സമവായ നീക്കം; വിമത വിഭാഗവുമായി ചർച്ച നടത്താൻ മാർ ജോസഫ് പാംപ്ലാനി

Synopsis

വിമത വിഭാഗവുമായി മാർ ജോസഫ് പാംപ്ലാനി ചർച്ച നടത്തും. പൊലീസ് ബലംപ്രയോഗിച്ച്  പുറത്താക്കി 21 വൈദികരെയും ബിഷപ്പ് ഹൗസിലേക്ക് തിരിച്ച് കയറ്റാനും കളക്ടർ വിളിച്ച ചർച്ചയിൽ ധാരണയായി.

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ രാത്രിയിലും സമവായ നീക്കം. വിമത വിഭാഗവുമായി മാർ ജോസഫ് പാംപ്ലാനി ചർച്ച നടത്തും. പൊലീസ് ബലംപ്രയോഗിച്ച്  പുറത്താക്കി 21 വൈദികരെയും ബിഷപ്പ് ഹൗസിലേക്ക് തിരിച്ച് കയറ്റാനും കളക്ടർ വിളിച്ച ചർച്ചയിൽ ധാരണയായി. ചർച്ചകളിൽ പ്രതീക്ഷയെന്ന് വിമത വിഭാഗം വ്യക്തമാക്കി.

അതിരൂപതയുടെ ഭരണം നേരിട്ട് ഏറ്റെടുത്തിന് പിന്നാലെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും മെത്രാപ്പൊലീത്തൻ വികാരിയായ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും ഇന്ന് അതിരൂപതയിലെത്തി. തുറന്ന മനസോടെയുള്ള ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ ഏകീകൃത കുർബാന എന്ന സിനഡ് തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് ഇരുവരും അറിയിച്ചത്. അതിരൂപതാ ആസ്ഥാനത്ത് ഇന്നലെയുണ്ടായ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വൈദികർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം