
കൊച്ചി: കൊല്ലത്ത് അഫ്‌സാന പര്‍വീണ്‍ കളക്ടറായി ചുമതലയേറ്റെടുക്കുന്നതോടെ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കളക്ടര്‍ പദവിയില്‍. എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ ഭാര്യയാണ് അഫ്‌സാന പര്‍വീണ്‍. എറണാകുളം ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണറാണ് അഫ്‌സാന പര്‍വീണ്‍.
ജാഫര്‍ മാലിക്കിന് മുമ്പേ എറണാകുളം കളക്ടറേറ്റില്‍ അഫ്‌സാന പര്‍വീണ്‍ എറണാകുളം ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണറായി എത്തിയിരുന്നു. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ പദവിയില്‍ നിന്നാണ് ജാഫര്‍ മാലിക് കളക്ടര്‍ പദവിയിലെത്തുന്നത്. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ ചുമതല പിന്നീട് അഫ്‌സാനക്കായിരുന്നു. മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അധിക ചുമതലയും അഫ്‌സാനക്കായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇരുവരും കാക്കനാടായിരുന്നു താമസം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona