മന്ത്രി വീണ ജോർജിനെതിരെ കേസ്, എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത് ക്രൈം നന്ദകുമാറിന്‍റെ പരാതിയിൽ

Published : Oct 20, 2022, 07:17 PM ISTUpdated : Oct 20, 2022, 07:21 PM IST
മന്ത്രി വീണ ജോർജിനെതിരെ കേസ്, എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത് ക്രൈം നന്ദകുമാറിന്‍റെ പരാതിയിൽ

Synopsis

തനിക്കെതിരെ കള്ളക്കേസ് എടുക്കാൻ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്‍റെ പരാതി. പരാതിയില്‍ പൊലീസ് കേസെടുക്കാഞ്ഞതിനെ തുടര്‍ന്ന് നന്ദകുമാര്‍ എറണാകുളം എസിജെഎം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി ഉത്തരവു പ്രകാരമാണ് കേസെടുത്തത്

കൊച്ചി: മന്ത്രി വീണാ ജോര്‍ജിനെതിരെ കേസെടുത്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്. ക്രൈം പത്രാധിപർ ടി.പി.നന്ദകുമാറിന്‍റെ പരാതിയിലാണ് കേസ്. തനിക്കതിരെ കള്ളക്കേസ് എടുക്കാൻ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്‍റെ പരാതി. പരാതിയില്‍ പൊലീസ് കേസെടുക്കാഞ്ഞതിനെ തുടര്‍ന്ന് നന്ദകുമാര്‍ എറണാകുളം എസിജെഎം  കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി ഉത്തരവു പ്രകാരമാണ് വീണാ ജോര്‍ജ് അടക്കം എട്ട് പേര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്. നേരത്തെ വീണ ജോർജിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ഈ കേസിൽ  നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു, വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങൾ വ്യാജമായി നിർമിക്കാൻ നിർബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് ജീവനക്കാരിയെ അധിക്ഷേപിച്ചെന്നുമായിരുന്നു കേസ്. എറണാകുളം നോർത്ത് പൊലീസിൽ ആണ് ജീവനക്കാരി പരാതി നൽകിയത്. നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായിരുന്നു പരാതിക്കാരി. 

PREV
Read more Articles on
click me!

Recommended Stories

പിഎം ശ്രീ: 'ഒളിച്ചുവെച്ച ഡീൽ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ; യുഡിഎഫ് എംപിമാർ പാർലമെൻ്റിൽ ഉന്നയിക്കാത്ത വിഷയമേതെന്ന് ചോദ്യം
ശബരിമലയിൽ സുരക്ഷ ശക്തമാക്കി സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്, ഇന്നും നാളെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ