ജനാഭിമുഖ കുർബാനയില്‍ വിട്ടുവീഴ്ചയില്ല,എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കുന്നതില്‍ അനിശ്ചിതത്വം

Published : Jun 16, 2023, 03:27 PM ISTUpdated : Jun 16, 2023, 04:16 PM IST
ജനാഭിമുഖ കുർബാനയില്‍ വിട്ടുവീഴ്ചയില്ല,എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കുന്നതില്‍ അനിശ്ചിതത്വം

Synopsis

ഏകീകൃത കുർബാനക്രമം മാത്രം അനുവദിക്കുമെന്നായിരുന്നു സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയുടെ നിലപാട്. അതോടെയാണ് പള്ളി തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് പാരീഷ് കൗൺസിൽ പിൻമാറിയത്

എറണാകുളം:എറണാകുളം സെന്‍റ്  മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കുന്നതില്‍ അനിശ്ചിതത്വം .. സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി  നടത്തിയ ചർച്ചയില്‍  ധാരണയായെങ്കിലും പാരീഷ് കൗൺസിൽ പിൻമാറുകയായിരുന്നു .സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണരീതി മാത്രമേ ബസിലിക്കയിൽ അനുവദനീയമായിട്ടുള്ളൂ. ഇത് സാധ്യമാകുന്നതുവരെ ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പണം ഉണ്ടായിരിക്കുന്നതല്ല. പരിശുദ്ധ സിംഹാസനത്തിന്‍റേയും സിവിൽ കോടതികളുടേയും തീരുമാനങ്ങൾ എല്ലാവർക്കും ബാധകമാണ്. .ബസിലിക്ക തുറന്ന് വിശുദ്ധ കുർബാന ഒഴികെ മറ്റു കൂദാശകളും കൂദാശാനുകരണങ്ങളും നടത്താവുന്നതാണെന്ന് ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നു. 

എന്നാല്‍ ജനാഭിമുഖ കുർബാന മാത്രമേ അർപ്പിക്കാൻ കഴിയൂ എന്ന് എറണാകുളം സെൻറ് മേരീസ് ബസലിക്ക ഭരണസമിതി വ്യക്തമാക്കി. പള്ളി തുറക്കുന്ന കാര്യത്തിൽ സഭാനേതൃത്വവുമായി ഉണ്ടാക്കിയ ധാരണകളിൽ നിന്ന് പിൻ വാങ്ങുന്നു എന്നും ഭരണസമിതി അറിയിച്ചു.ഇതോടെയാണ് കഴിഞ്ഞ ഡിസംബറിൽ അടച്ചിട്ട പള്ളി തുറക്കുന്നത് വീണ്ടും അനിശ്ചിതത്വത്തിലായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം
പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കൾ; 'തേജോവധം ചെയ്യുന്നു, മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'