
തിരുവനന്തപുരം: പരിസ്ഥിതിലോല പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ നിർദേശം അറിയിക്കാനുള്ള അവസാന ദിവസം ഇന്ന്. ജനവാസമേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഇന്നലെ പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പുതുക്കിയ ഭൂപടം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. 98 വില്ലേജുകളിലെ 8590.69 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ ചുരുക്കണം എന്നാണ് സർക്കാരിന്റെ നിർദേശം. കരടു വിജ്ഞാപനത്തില്‍ 131 വില്ലേജുകളിലായി 9993 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല പ്രദേശം. നിർദേശങ്ങൾ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകുമോ എന്ന കാര്യത്തിൽ കേന്ദ്രവും വ്യക്തത നൽകിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam