ഏറ്റുമാനൂരിലെ കൂട്ട മരണം; പ്രതി നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്, അധിക്ഷേപത്തിൽ പരാതിയുമായി ക്നാനായ സഭ

Published : Mar 11, 2025, 07:59 AM IST
ഏറ്റുമാനൂരിലെ കൂട്ട മരണം; പ്രതി നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്, അധിക്ഷേപത്തിൽ പരാതിയുമായി ക്നാനായ സഭ

Synopsis

ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെണ്‍മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്. പ്രതിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ കോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം, മരണത്തിൽ സമൂഹമാധ്യമങ്ങളിലും ഓൺലൈൻ ചാനലുകളിലും അധിക്ഷേപിക്കുകയാണെന്ന് ചൂണ്ടികാണിച്ച് ക്നാനായ സഭ എസ്‍പിക്ക് പരാതി നൽകി.

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെണ്‍മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്. പ്രതിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതി ജാമ്യത്തിലിറങ്ങിയാൽ കേസ് അന്വേഷണത്തെ ബാധിക്കും. മരിച്ച ഷൈനിയുടെ ഭര്‍ത്താവായ നോബി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വേണം. നോബി ലൂക്കോസിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും തെളിവുകൾ ശേഖരിക്കണമെന്നും പൊലീസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകി. ഇന്നലെ ജാമ്യപേക്ഷയിൽ വാദം കേട്ട കോടതി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനേട് നിർദേശിച്ചിരുന്നു.

പരാതിയുമായി ക്നാനായ സഭ

ഷൈനിയുടെയും മക്കളുടേയും മരണത്തിൽ സമൂഹമാധ്യമങ്ങളിലും ഓൺലൈൻ ചാനലുകളിലും അധിക്ഷേപിക്കുകയാണെന്ന് ക്നാനായ സഭ. കോട്ടയം അതിരൂപതയേയും അതിരൂപത അധ്യക്ഷനേയും കാരിത്താസ് ആശുപത്രിയേയും അവളിക്കാൻ ശ്രമം നടക്കുകയാണെന്നാണ് പരാതി. അധിക്ഷേപം നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സഭ കോട്ടയം എസ്പിക്ക് പരാതി നൽകി. ഷൈനിയുടെയും മക്കളുടേയും മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. 

ആർഭാട ജീവിതം കൊണ്ടാണ് കടം കയറിയതെന്ന് കുറ്റപ്പെടുത്തി; ഇതിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് അഫാൻ

ലൗ ജിഹാദ് പരാമർശം; പി.സി ജോർജിനെതിരെ ഇന്ന് കേസെടുത്തേക്കും, ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം കാത്ത് പൊലീസ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കപ്പ് മുഖ്യം', വിസിലടിച്ച് വിജയ്, 'ഞാൻ ആരുടെയും അടിമയാകില്ല', ബിജെപി സമ്മർദ്ദമുണ്ടെന്ന ആക്ഷേപത്തിനടക്കം മറുപടി; 'നടക്കപ്പോറത് ഒരു ജനനായക പോര്'
ശശി തരൂരിനെ ഒപ്പം നിർത്താൻ സിപിഎം; ദുബായിൽ നിർണായക ചർച്ചയെന്ന് സൂചന