'കൊല നടത്തിയത് നിതീഷാണെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തന്നെ കൂടെ നിർത്തിയെന്നും വിഷ്ണു'; തെളിവെടുപ്പ്

Published : Mar 20, 2024, 01:20 PM IST
'കൊല നടത്തിയത് നിതീഷാണെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തന്നെ കൂടെ നിർത്തിയെന്നും വിഷ്ണു'; തെളിവെടുപ്പ്

Synopsis

വിഷ്ണുവിന്റെ കാലിന് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നതിനാൽ ഇരുവരെയും ഒരുമിച്ച് തെളിവെടുപ്പിന് എത്തിക്കുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. കാലിന് ഭേദമായതിന് പിന്നാലെ വിഷ്ണുവിനെ കഴിഞ്ഞ ദിവസം കട്ടപ്പന കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കട്ടപ്പന എസ് എച്ച് ഒ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെയുമായി തെളിവെടുപ്പ് നടത്തുന്നത്.

ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസിലെ പ്രതികളുമായി തെളിവെടുപ്പ് തുടങ്ങി. മുഖ്യപ്രതി നിതീഷ്, രണ്ടാം പ്രതി വിഷ്ണു എന്നിവരെയാണ് വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കക്കാട്ടുകടയിലെ വീട്ടിൽ എത്തിച്ചത്. തെളിവെടുപ്പിനിടെ പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയുമായിരുന്നു രണ്ടു പ്രതികളുടെയും പെരുമാറ്റം. കൊലപാതകം നടത്തിയത് നിതീഷ് ആണെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തന്നെ കൂടെ നിർത്തിയതാണെന്നുമായിരുന്നു വിഷ്ണുവിൻ്റെ മൊഴി. 

വിഷ്ണുവിന്റെ കാലിന് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നതിനാൽ ഇരുവരെയും ഒരുമിച്ച് തെളിവെടുപ്പിന് എത്തിക്കുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. കാലിന് ഭേദമായതിന് പിന്നാലെ വിഷ്ണുവിനെ കഴിഞ്ഞ ദിവസം കട്ടപ്പന കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കട്ടപ്പന എസ് എച്ച് ഒ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെയുമായി തെളിവെടുപ്പ് നടത്തുന്നത്. നിതീഷിന്റെ മൊഴിയിലുള്ള വൈരുദ്ധ്യത്തിൽ കൃത്യത വരുത്തുകയാണ് ശ്രമം. വിജയനെ മറവു ചെയ്ത സ്ഥലം കോൺക്രീറ്റ് ചെയ്യുന്നതിനായി സമീപത്തെ സ്ഥലത്ത് നിന്നും ഇരുവരും ചേർന്ന് മണൽ മോഷ്ടിച്ചിരുന്നു. ഇരുപതേക്കറിലെ കടയിൽ നിന്നും സിമൻ്റ് മോഷ്ടിക്കുകയും ചെയ്തിരുന്നു. ഇവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കക്കാട്ടുകടയിലെ തെളിവെടുപ്പിന് ശേഷം നവജാത ശിശുവിനെ കൊലപ്പെടുത്തിയ സാഗര ജങ്ഷനിലെ വീട്ടിലും പ്രതികളെ എത്തിക്കുമെന്നാണ് സൂചന. 

ശക്തമായ മഴ; പല സ്ഥലങ്ങളിലും വെള്ളക്കെട്ട്, എമർജൻസി ടീമിനെ നിയോ​ഗിച്ച് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വതന്ത്രനായി മത്സരിക്കും, ഭീഷണിയുണ്ടായാൽ നേരിടുമെന്ന് സി സി മുകുന്ദൻ; സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്ന് പ്രാദേശിക കോൺ​ഗ്രസ് നേതൃത്വം
​​ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ കേസെടുക്കില്ല; ഭാര്യ നേരിട്ട് പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് പൊലീസ്, വിശദ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്