ശ്രീനിവാസൻ വധക്കേസിൽ പ്രതികളുമായി ഇന്ന് തെളിവെടുപ്പ്; സുബൈർ വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

Web Desk   | Asianet News
Published : Apr 27, 2022, 05:53 AM IST
ശ്രീനിവാസൻ വധക്കേസിൽ പ്രതികളുമായി ഇന്ന് തെളിവെടുപ്പ്; സുബൈർ വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

Synopsis

 അതേസമയം സുബൈർ വധക്കേസിലെ പ്രതികളെ കസ്റ്റഡി വാങ്ങാനുള്ള അപേക്ഷ ഇന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചേക്കും. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതികളുമായി കൊലപാതകം നടത്തിയ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയേക്കും  


പാലക്കാട്: പാലക്കാട്ടെ ആർ എസ് എസ് നേതാവ് (rss leader)ശ്രീനിവാസൻ(sreenivasan) വധക്കേസിൽ (murder case)അറസ്റ്റിലായ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയിൽ നിന്ന് ആയുധം ഒളിപ്പിച്ച സ്ഥലവും ഒളിവിൽ കഴിഞ്ഞ സ്ഥലവും കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ന് പുതിയ അറസ്റ്റ് ഉണ്ടാകാനിടയില്ല. അതേസമയം സുബൈർ വധക്കേസിലെ പ്രതികളെ കസ്റ്റഡി വാങ്ങാനുള്ള അപേക്ഷ ഇന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചേക്കും. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതികളുമായി കൊലപാതകം നടത്തിയ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയേക്കും
 

ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; പട്ടിക തയാറാക്കിയ ആളും വെട്ടിയ ആളുമടക്കം നാലുപേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട്ടെ ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ നാലു പേരെക്കൂടി അറസ്റ്റ് ചെയ്തതായി എ.ഡി.ജി.പി. വിജയ് സാഖറേ.കൊലയാളി സംഘത്തിലുണ്ടായിരുന്ന ശംഖുവാരത്തോട് സ്വദേശി  അബ്ദുൾ റഹ്മാൻ , ഫിറോസ് , കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയ പറക്കുന്നം സ്വദേശി റിഷിൽ , ബാസിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

കൊലയാളി സംഘത്തിന് അകമ്പടി പോയ ചുവന്ന കളറിലുള്ള മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നു. അവശേഷിക്കുന്ന രണ്ട് ബൈക്കുകളിലുള്ളവരെയും അത് ഓടിച്ചിരുന്നവരെയും തിരിച്ചറിഞ്ഞതായാണ് സൂചന. പ്രതികളിലേക്ക് വേഗമെത്താനാവുമെന്നാണ് അന്വേഷണം സംഘത്തിന്‍റെ പ്രതീക്ഷ. 

അതേ സമയം, ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പാലക്കാട് ബിജെപി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. മൂന്ന് ബൈക്കുകൾക്ക് പുറമെ കാറും ഉപയോഗിച്ചായിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങൾ കരുതിയിരുന്നത്. മേലാമുറിക്കടുത്ത് വെച്ചാണ് ആയുധങ്ങൾ അക്രമി സംഘത്തിന് കൈമാറിയത്.

അതേസമയം സുബൈര്‍ വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടേയും തിരിച്ചറിയൽ പരേഡ് നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി റിമാന്റിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അടുത്ത ദിവസം കോടതിയിൽ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ കൈകൾ വെട്ടി മാറ്റും; കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ്
ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയിൽ നിന്ന് ദിലീപ് പിന്മാറിയ സംഭവം; വിശദീകരണവുമായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്