സിനിമയിലൂടെ അസത്യം പ്രചരിപ്പിക്കുന്നു: നമ്പി നാരായണനെതിരെ മുൻ സഹപ്രവര്‍ത്തകര്‍ 

Published : Aug 24, 2022, 10:58 PM ISTUpdated : Aug 30, 2022, 10:42 PM IST
സിനിമയിലൂടെ അസത്യം പ്രചരിപ്പിക്കുന്നു: നമ്പി നാരായണനെതിരെ മുൻ സഹപ്രവര്‍ത്തകര്‍ 

Synopsis

ക്രയോജനിക് സാങ്കേതിക വിദ്യ വൈകി ഇന്ത്യയുടെ ആകാശ ദൗത്യങ്ങൾക്ക് തിരിച്ചടിയായത് ചാരക്കേസ് അറസ്റ്റോടെയാണെന്ന  വാദം തള്ളിയാണ് നമ്പിനാരായണൻ്റെ സമകാലികരായിരുന്ന ശാസ്ത്രജ്ഞര്‍  ഒരുമിച്ചെത്തിയത്.

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിൽ  നമ്പിനാരായണനെ അറസ്റ്റ് ചെയ്തതിലൂടെ ക്രയോജനിക് സാങ്കേതിക വിദ്യ വൈകി എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഒപ്പമുണ്ടായിരുന്ന ശാസ്ത്രജ്ഞൻമാര്‍. റോക്കട്രി ദ നമ്പി എഫക്റ്റ് എന്ന സിനിമയിൽ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്നും ഐഎസ്ആര്‍ഒ മുൻ ശാസ്ത്രജ്ഞര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തി ആരോപിച്ചു

ക്രയോജനിക് സാങ്കേതിക വിദ്യ വൈകി ഇന്ത്യയുടെ ആകാശ ദൗത്യങ്ങൾക്ക് തിരിച്ചടിയായത് ചാരക്കേസ് അറസ്റ്റോടെയാണെന്ന  വാദം തള്ളിയാണ് നമ്പിനാരായണൻ്റെ സമകാലികരായിരുന്ന ശാസ്ത്രജ്ഞര്‍  ഒരുമിച്ചെത്തിയത്. ഐഎസ്ആര്‍ഒ ക്രയോജനിക് എൻജിനുണ്ടാക്കാൻ നടപടി തുടങ്ങുന്നത് എണപതുകളുടെ പകുതിയിലാണ്. ഇവിഎസ് നമ്പൂതിരിക്കായിരുന്നു ചുമതല. അക്കാലത്ത് നമ്പി നാരായണന് ഇതുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിമര്‍ശനം

സിനിമയിലും മാധ്യമങ്ങളിൽ വന്ന നമ്പിനാരായണന്റെ ജീവിത രേഖയിലും വസ്തുതാ വിരുദ്ധമായ കാര്യങ്ങളുണ്ട്. ഐസ്ആര്ഒക്കും ശാസ്ത്ര ഗവേഷണങ്ങൾക്കായി  ജീവിതം  സമര്‍പ്പിച്ചവര്‍ക്കും  ആകെ അവമതിപ്പുണ്ടാക്കിയതിലെ അതൃപ്തി കൂടി രേഖപ്പെടുത്തുന്നതായിരുന്നു വാര്‍ത്താ സമ്മേളനം .  എൽപിഎസ്ഇ ഡയരക്ടറായിരുന്ന ഡോ.മുത്തുനായകം, ക്രെയോ എ‌ഞ്ചിനീറിങ് ഡെപ്യൂട്ടി ഡയരക്ടർ ഡി.ശശികുമാർ ക്രയോ എൻജിൻ പ്രൊജക്ട് ഡയറക്ടര്‍ ആയിരുന്നു പ്രൊ. ഇവിഎസ് നമ്പൂതിരി തുടങ്ങി ഒമ്പത് പേര്‍ വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു

ട്രെയിനുകൾ വഴി തിരിച്ചു വിട്ടു 

കനത്ത മഴയിൽ കൊച്ചി നഗരം വെള്ളത്തിലായതോടെ മധ്യകേരളത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം താറുമാറായി. ജനശതാബ്ദിയും ശബരിയും അടക്കമുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്. 

കൊച്ചി ഡി ക്യാബിന് സമീപം ട്രാക്കിൽ വെള്ളം കയറിയതോടെ എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകൾക്ക് സമീപം സിഗ്നലിംഗ് സംവിധാനം കേടായതാണ് തീവണ്ടി ഗതാഗതം വൈകാൻ കാരണമായത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച അതിതീവ്രമഴയിൽ കൊച്ചി നഗരത്തിൽ പലയിടത്തും വെള്ളം കയറി. 2018-ലെ പ്രളയത്തിൽ വെള്ളം കയറാത്ത ചില പ്രദേശങ്ങളിൽ പോലും ഇക്കുറി വെള്ളപ്പൊക്കമുണ്ടായി. 

  • കണ്ണൂർ എക്സിക്യുട്ടിവ് അലപ്പുഴക്കും ഇടപ്പള്ളിക്കും ഇടയിൽ ഇന്ന് ഭാഗികമായി റദ്ദ് ചെയ്തു. 
  • 16308 കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടിവ് ഇടപ്പള്ളിയിൽ സർവ്വീസ് അവസാനിപ്പിച്ചു.
  • കണ്ണൂരിലേയ്ക്ക് പോകുന്ന 16307 ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് ഇന്ന് ഇടപ്പള്ളിയിൽ നിന്ന് സർവീസ് ആരംഭിക്കും. 
  • കോട്ടയം വഴിയുള്ള 06769 എറണാകുളം - കൊല്ലം മെമു എക്സ്പ്രസ് ഇന്ന് തൃപ്പൂണിത്തുറയിൽ നിന്നാവും സർവീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷനും - തൃപ്പൂണിത്തുറക്കും ഇടയിൽ ഈ ട്രെയിൻ ഭാഗികമായി റദ്ദ് ചെയ്തിട്ടുണ്ട്.
  • ആലപ്പുഴ വഴി ഇന്ന് ഡൈ വേർട്ട ചെയ്തിട്ടുള്ള 12081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, 17230.സെക്കന്തരാബദ് - തിരുവനന്തപുരം ശബരി ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്