
തിരുവനന്തപുരം: പിഎസ് സി ചെയർമാനെയും മുഴുവൻ അംഗങ്ങളെയും പിരിച്ചുവിടാനുള്ള മുൻ ഗവർണ്ണറുടെ ശുപാർശ ജനാധിപത്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് നിയമസഭയിൽ പ്രതിപക്ഷനേതാവ്. മുൻകൂട്ടി അറിയിക്കാതെയുള്ള ഗവർണ്ണറുടെ നടപടിയിൽ സർക്കാറിന് നീരസമുണ്ട്. ഗവർണ്ണറുടെ നടപടിയെ മന്ത്രി ഒജെ ജനീഷും വിമർശിച്ചു. ഇതിനിടെ കാത്തിരുന്ന് കാണാമെന്ന വിലയിരുത്തലാണ് പിഎസ് സി യോഗത്തിലുണ്ടായത്
സ്ഥാനമൊഴിയും മുമ്പ് ആർലേക്കർ നടത്തിയ നീക്കത്തിനറെ അമ്പരപ്പിലാണ് സംസ്ഥാന രാഷ്ട്രീയം. ചെയർമാനും അംഗങ്ങളും ഇടത് ആഭിമുഖ്യമുള്ളവരായതിനാൽി രാഷ്ട്രയമീയ തിരിച്ചടി എൽഡിഎഫിന്. സംസ്ഥാനത്തിൻറെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമെന്ന നിലയിൽ ഇന്നലെ തുടങ്ങിയ പ്രതിരോധം നിയമസഭയിലും ആവർത്തിച്ചു പ്രതിപക്ഷം. പിണറായി അടിയന്തിര സബ് മിഷനായി ഉന്നയിച്ചു. ഗവർണ്ണർക്കെതിരായ സബ്മിഷനായതിനാൽ സ്പീക്കർ അനുവദിച്ചില്ല.
സ്പീക്കർ അനുമതി നിഷേധിച്ചിട്ടും പിണറായി വിമർശനം തുടർന്നു. മുഖ്യമന്ത്രിയുടെ നിലപാടിലാണ് ഇനിയുള്ള ആകാംക്ഷ.. നിയമന ക്രമക്കേടിൽ പിഎസ് സിക്കെതിരെ കടുത്ത നിലപാടെടുത്തതാണ് യുഡിഎഫ്. പക്ഷെ ഗവർണ്ണർ മുൻകൂട്ടി അറിയിക്കാതെ കടുംവെട്ട് നീക്കം നടത്തിയതിലാണ് പ്രശ്നം. സർക്കാറിൻറെ ഒത്താശയോടെയുള്ള സംഘപരിവാർ അജണ്ട ഗവർണ്ണർ നടപ്പാക്കുന്നുവെന്ന സിപിഎം പ്രചാരണത്തിൻറെ പശ്ചാത്തലിത്തിലാണ് സർക്കാർ കരുതലെടുക്കുന്നത്. കൂടുതൽ മന്ത്രിമാർ ഗവർണ്ണർക്കെതിരെ പ്രതികരിച്ചു
എന്നാൽ ക്രമക്കേടിൽ സർക്കാർ അറച്ചുനിന്നതാണ് നടപടിക്ക് ഗവർണ്ണറെ പ്രേരിപ്പിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. കടുത്ത പ്രതിസന്ധിയിലാണ് നിലവിൽ പിഎസ് സി. പ്രതിവാര യോഗം പ്രശ്നം ചർച്ച ചെയ്തു കാത്തിരിന്ന് കാണാമെന്നാണ് വിലയിരുത്തൽ. നിയമനാധികാരി അവിശ്വാസം പ്രകടിപ്പിച്ചതോടെ എങ്ങിനെ സ്ഥാനത്ത് തുടരുമെന്നാണ് ചോദ്യം. രാഷ്ട്രപതി ശുപാർശ സുപ്രീം കോടതിക്ക് വിട്ടാൽ പുതിയ ഗവർണ്ണർ പിഎസ് സി ചെയർമാനെ അടക്കം സസ്പെൻഡ് ചെയ്യും.
ഗവർണർ പദവി എന്നത് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ലെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണറോട് കാണിക്കുന്ന അമിത അടുപ്പത്തെയും മന്ത്രി പരിഹസിച്ചു. സതീശൻ ഗാഢമായി കെട്ടിപ്പിടിച്ച് കൂറ് രേഖപ്പെടുത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബാലഗോപാൽ, ഇത്രത്തോളം കെട്ടിപ്പിടിക്കേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ലെന്നും പരിഹസിച്ചു. വിഷയത്തിൽ നിയമസഭയിൽ സബ്മിഷൻ ആലോചിച്ച് വേണ്ടത് ചെയ്യാമെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആർലേക്കറുടെ ഈ നടപടിയിൽ മുഖ്യമന്ത്രിയുടെ കൃത്യമായ മറുപടി അറിയേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam