
കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്‍റെ ദേശീയ വൈസ് പ്രസിഡന്‍റായിരുന്നു കെ.വി.മദനൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എറണാകുളം കടുങ്ങല്ലൂർ സ്വദേശിയാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ, എൻട്രൻസ് പരീക്ഷ കമ്മീഷണർ എന്നീ ഔദ്യോഗിക ചുമതലകൾ വഹിച്ചിട്ടുണ്ട്. റിട്ടയർ ചെയ്തതിന് ശേഷം വിഎച്ച്പി സംസ്ഥാന പ്രസിഡന്റായി. സംസ്കാരം നാളെ വൈകീട്ട് അഞ്ചിന് ആലുവ എസ്. എൻ. ഡി. പി. ശ്‌മശാനത്തിൽ.