സുപ്രീം കോടതി വിധിയിൽ പിണറായിക്കും സിപിഎമ്മിനും ആഘോഷിക്കാനും കോൺഗ്രസിന് ഊറിചിരിക്കാനും വകയില്ലെന്ന് സുരേന്ദ്രൻ, സർക്കാർ സഹായിച്ചെന്ന് ഷോൺ

Published : Oct 21, 2026, 04:10 PM IST
pinarayi bjp

Synopsis

പിണറായി വിജയനെതിരായ എക്‌സാലോജിക് കേസിൽ സുപ്രീം കോടതി നൽകിയ സ്റ്റേ താൽക്കാലികം മാത്രമാണെന്ന് ബിജെപി നേതാക്കളായ കെ സുരേന്ദ്രനും ഷോൺ ജോർജും ചൂണ്ടിക്കാട്ടി. കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും കോൺഗ്രസും ഒത്തുകളിക്കുകയാണെന്നും ആരോപിച്ചു

തിരുവനന്തപുരം: സി എം ആർ എൽ - എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ വിജിലൻസ് കേസ് ഒരാഴ്ചത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്ത വിധിയിൽ പ്രതികരിച്ച് ബി ജെ പി നേതാക്കളായ കെ സുരേന്ദ്രനും ഷോൺ ജോർജും രംഗത്ത്. സുപ്രീംകോടതി പ്രത്യേക ആനുകൂല്യം പിണറായിക്കും കൂട്ടാളികൾക്കും നൽകിയിട്ടില്ലെന്നാണ് സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്. എഫ് ഐ ആർ കോടതി റദ്ദാക്കിയിട്ടില്ല. പ്രതികൾക്ക് പറയാനുള്ളത് കേൾക്കാൻ സമയം അനുവദിക്കുക മാത്രമാണ് ഉണ്ടായതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സർക്കാർ എന്തുകൊണ്ട് എഫ് ഐ ആർ എടുത്തില്ല എന്ന കോടതി പരാമർശം, കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ്. ഇന്നത്തെ വിധിയിൽ ആഘോഷിക്കാൻ സി പി എമ്മിനും ഊറി ചിരിക്കാൻ കോൺഗ്രസിനും വകയില്ലെന്നും ബി ജെ പി ദേശീയ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ചോദ്യങ്ങളുമായി ഷോൺ ജോർജ്

ഒരാഴ്ച കാലത്തേക്ക് അന്വേഷണത്തിന് മാത്രമാണ് സുപ്രീംകോടതി സ്റ്റേ അനുവദിച്ചതെന്നായിരുന്നു പരാതിക്കാരൻ കൂടിയായ ഷോൺ ജോർജ് പ്രതികരിച്ചത്. പിണറായിക്കെതിരെ ഇപ്പോൾ ഇ ഡി രജിസ്റ്റർ ചെയ്തിട്ടുള്ള ഇ സി ഐ ആറിനോ വിജിലൻസിന്‍റെ എഫ് ഐ ആറിനോ തടസ്സം ഇല്ലെന്നും ഷോൺ ചൂണ്ടിക്കാട്ടി. പിണറായിയുടെ ഭാഗം കേൾക്കണം എന്ന വിധി മാത്രമാണ് വന്നിട്ടുള്ളത്. പിണറായിയുടെ സ്തുതിപാടകർ ആഘോഷിക്കുന്നത് പോലെ ഒന്നും ഇന്നത്തെ വിധിയിൽ ഇല്ല. സംസ്ഥാന സർക്കാർ പിണറായിയെ സഹായിച്ചു. കേസ് അട്ടിമറിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശ്രമം നടന്നു. രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചത്. അതിന്റെ പ്രത്യുപകാരമാണ് രാഹുൽ ഗാന്ധിയുടെ ഇപ്പോഴത്തെ വിദേശയാത്രയെ വിമർശിക്കരുതെന്ന് സി പി എം ജനറൽ സെക്രട്ടരി എം എ ബേബി പറഞ്ഞത്. ഇ ഡിക്ക്‌ ഹവാല ഇടപാടുകൾ അടക്കം അന്വേഷിക്കാൻ തടസ്സമില്ല. സംസ്ഥാന സർക്കാർ പിണറായിക്ക് അനുകൂലമായി എടുത്ത നിലപാടിനെ കോടതി വിമർശിച്ചെന്നും ഷോൺ ചൂണ്ടിക്കാട്ടി. കെ പി സി സി പ്രസിഡന്‍റ് പറഞ്ഞത് നിയമപരമായി നേരിടും എന്നല്ല, നയപരമായി നേരിടും എന്നാണെന്നും ഷോൺ പരിഹസിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിലപാട് ആണ് കെ പി സി സി പ്രസിഡന്‍റും പറഞ്ഞത്. പിണറായിയുടെ കേസിൽ എൽ ഡി എഫും യു ഡി എഫും ഒന്നാണ്. പൊതുകൊള്ളയ്ക്ക് രണ്ട് കൂട്ടരും ഒന്നിച്ചു നിൽക്കുന്നു, സംസ്ഥാന സർക്കാരിന്റെ വിജിലൻസ് അന്വേഷണത്തിൽ ബി ജെ പിക്ക്‌ പ്രതീക്ഷയില്ല. പിണറായിയുടെ ഭാഗം കേട്ട് കഴിഞ്ഞു കോടതി എന്താണ് പറയുന്നത് എന്ന് നോക്കാം. ബി ജെ പിയും ഷോൺ ജോർജ് എന്ന പരാതികാരനും ഇല്ലായിരുന്നെങ്കിൽ ഈ കേസ് എവിടെ എത്തുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഞാൻ അല്ലാതെ വേറെ ആരും ഒരു വെള്ള പേപ്പറിൽ പോലും പരാതി കൊടുത്തിട്ടില്ല. ബാക്കി ഉള്ളവർ ഒക്കെ കാണിക്കുന്നത് പ്രഹസനം. അവർ എട്ടുകാലി മമ്മൂഞ്ഞ് കളിക്കുകയാണെന്നും ഷോൺ അഭിപ്രായപ്പെട്ടു.

പിണറായിക്ക് ആശ്വാസ വിധി

അതേസമയം സി എം ആ‌ർ എൽ - എക്സാലോജിക് ഇടപാടിലെ വിജിലൻസ് കേസിൽ പിണറായിക്ക് സുപ്രീംകോടതിയിൽ നിന്നുണ്ടായത് ആശ്വാസ വിധിയാണ്. പിണറായിക്കും മകൾ വീണയ്ക്കും മുൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരായ വിജിലൻസ് അന്വേഷണം സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കേസിൽ എഫ്‌ ഐ ആർ ഇട്ട് അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് കേൾക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുമായി വിജിലൻസിന് മുന്നോട്ട് പോകാമെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി, പ്രതികളുടെ ഭാഗം കേൾക്കാൻ നിർദേശിച്ചു. ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇത്ര വേഗം എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്തിന് എന്ന് ചോദിച്ച കോടതി, സംസ്ഥാന സർക്കാരിന്‍റെ വേഗത്തെ പരിഹസിക്കുകയും ചെയ്തു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവർ അടങ്ങിയ ബഞ്ചാണ് നവരാത്രി അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിംഗ് നടത്തി പിണറായി അടക്കമുള്ളവരുടെ ഹർജി പരിഗണിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്യാർഥികൾക്ക് സന്തോഷവാർത്ത, ഇനി അടിച്ച് പൊളിക്കാം, കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് 'വിജ്ഞാന ദർശിനി'
വിസ്റ്റാഡോം കോച്ചിൽ എംപിമാരുടെ അവകാശ പോര്; എൻ കെ പ്രേമചന്ദ്രൻ എംപിക്കെതിരെ പരോക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേഴ്സണൽ സ്റ്റാഫ്