
കോഴിക്കോട്: കോഴിക്കോട്: പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിൻവലിച്ചു. 10,11 ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചതായി സർവകലാശാല ഉത്തരവിറക്കി. പെരുന്നാൾ 11 ആം തീയതിയാണെങ്കിൽ 12 ന് പരീക്ഷ നടത്തില്ല. തുടർന്നും സർക്കാർ അധിയുള്ള ദിവസത്തിന് തലേന്നും തൊട്ടടുത്ത ദിവസവും പരീക്ഷ നടത്തില്ലെന്നും ഉത്തരവിൽ പറയുന്നു. പരീക്ഷാ തീയതി മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആവശ്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പെരുന്നാൾ അവധി ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ എംഎസ്എഫ് ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം കനത്തതോടെയാണ് തിയ്യതികൾ മാറ്റാനുള്ള തീരുമാനത്തിലെത്തിയത്.
സ്കേറ്റ്ബോർഡില്‍ 90 ദിവസം കൊണ്ട് മണാലിയില്‍ നിന്ന് കന്യാകുമാരി വരെ; ഇത് ചരിത്രമെന്ന് സോഷ്യൽ മീഡിയ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam