
കാസർകോട്: കാസർകോട് എക്സൈസ് കസ്റ്റഡിയിലെടുത്ത് റിമാൻഡിലാക്കിയയാൾ മരിച്ചു. കാഞ്ഞങ്ങാട് ജയിലിൽ വച്ച് ആരോഗ്യനില വഷളായതോടെ കരുണാകരനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്ത് ദിവസം ബോധമില്ലാതെ ഗുരുതരാവസ്ഥയിൽ കിടന്ന ശേഷമാണ് മരണം. പേശികൾക്കും ആന്തരിക അവയവങ്ങൾക്കും ക്ഷതം ഏറ്റിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. കിഡ്നി തകരാറും രക്തം കട്ടപിടിച്ച നിലയിലുമായിരുന്നു. ഇൻക്വസ്റ്റ് മജിസ്ട്രേറ്റിന്‍റ് സാന്നിധ്യത്തിൽ നടത്തും.
ഒരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്ത ആളാണ് കസ്റ്റഡിയിൽ മരിച്ചതെന്ന് കരുണാകരന്‍റെ സഹോദരൻ ശ്രീനിവാസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേക്കണം. ഒരു കൈയുടെ വീക്കത്തിന് ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞിരുന്നു. കിഡ്നിക്ക് തകരാറുണ്ടെന്നും ഡയാലിസിസ് വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാല്‍, കസ്റ്റഡിയിൽ മർദ്ദിച്ചിട്ടില്ലെന്ന് എക്സൈസ് അധികതൃതര്‍ വിശദീകരിച്ചു. ജയിലിൽ വച്ച് അപസ്മാരം ആയതിനാലാണ് ആശുപത്രിയിലാക്കിയത്. ജൂലൈ 19 ന് അതിർത്തി വഴി വാനിൽ ചാരായം കടത്തുമ്പോഴാണ് കരുണാകരനെ പിടികൂടിയത്. അന്ന് തന്നെ കോടതിയിൽ ഹാജരാക്കിയെന്നും എക്സൈസ് വിശദീകരിക്കുന്നു.
കാസർകോട് ജില്ലാ ജയിൽ ഉദ്യോഗസ്ഥരും പൊലീസും പരിയാരത്ത് എത്തി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെ ബാലഗോപാലും ആശുപത്രിയിലെത്തി. കസ്റ്റഡിയിൽ മർദിച്ചിട്ടില്ലെന്ന് എക്സൈസ് ഇൻസ്പെടർ ജിജിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോസ്റ്റ്മോർട്ടം വീഡിയോവിൽ ചിത്രീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam