ഭീഷണിപ്പെടുത്തി, ഗൂഗിൾ പേ വഴി കൈക്കൂലി; പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Published : Oct 12, 2022, 10:01 AM IST
ഭീഷണിപ്പെടുത്തി, ഗൂഗിൾ പേ വഴി കൈക്കൂലി; പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Synopsis

അനിൽ കുമാറിൻ്റെ പ്രവൃത്തി, വകുപ്പിനെ അപകീർത്തിപ്പെടുത്തതെന്ന് കണ്ടെത്തിയതായി ചൂണ്ടിക്കാണിച്ച് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആണ് നടപടിയെടുത്തത്

പാലക്കാട്: ബിവറേജിൽ നിന്ന് മദ്യം വാങ്ങി വന്ന യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോ​ഗസ്ഥൻ സസ്പെൻഷനിൽ. പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽകുമാറിനാണ് സസ്പെൻഷൻ. പരാതിക്കാരനിൽ നിന്ന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യ ഗഡുവായി 5000 രൂപ ഗൂഗിൾ പേ വഴി വാങ്ങി. മൂന്നു ലിറ്റർ മദ്യം  ബിവറേജിൽ നിന്ന് വാങ്ങി വരുമ്പോഴാണ് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയത്. അനിൽ കുമാറിൻ്റെ പ്രവൃത്തി, വകുപ്പിനെ അപകീർത്തിപ്പെടുത്തതെന്ന് കണ്ടെത്തിയതായി ചൂണ്ടിക്കാണിച്ച് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആണ് നടപടിയെടുത്തത്. 

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും