'പടിയിറങ്ങും മുമ്പ് ഒരു ബോംബ്'; എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി, ഗുരുതര ആരോപണങ്ങളുമായി സീറാം സാംബശിവറാവുവിൻ്റെ റിപ്പോർട്ട്

Published : Nov 07, 2026, 07:20 AM IST
sreeram sambhasiva rao

Synopsis

എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്. ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മിഷണർ അജയ് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തു.

തിരുവനന്തപുരം: എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പടിയിറങ്ങും മുമ്പ് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്. ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദിനും ഡെപ്യൂട്ടി കമ്മിഷണർ അജയ്ക്കുമെതിരെ മാസപ്പടി, അനധികൃത സ്വത്ത് സമ്പാദനം അടക്കം കണ്ടെത്തലുകൾ ഉണ്ടെന്ന് സീറാം സാംബശിവ റാവുവിൽ റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയാണ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകി സർക്കാരിന് റിപ്പോർട്ട് നൽകിയത്. കായംകുളത്തെ റോമാ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത പരിചയമെന്നും റിപ്പോർട്ടിൽ പറയുന്നു.

എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര കൈക്കൂലി ആരോപണങ്ങളാണ് ഉള്ളത്. ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മിഷണർ അജയ് എന്നിവർക്കെതിരെ ആണ് കണ്ടെത്തൽ. എസ് വിനോദ് മൂവാറ്റുപുഴ ഗംഗാ ബാർ ഉടമയുമായി ബന്ധം പുലർത്തുകയും ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്ക് ലെയ്സൺ ആയി പ്രവർത്തിക്കുകയും ചെയ്തു. ഗംഗാബാറിൽ നിന്നും 50,000 രൂപ കൈപ്പറ്റി. അജയ് കായംകുളം കറ്റച്ചിറയിലെ റോമ സെന്റർ ബാറിൽ ഇൻസ്പെക്ഷന് പോകുമ്പോൾ ബാർ ഉടമയിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നു. എസ്. വിനോദ്, അജയ് എന്നിവരെ അടിയന്തരമായി ഫീൽഡ് ചുമതലകളിൽ നിന്ന് നീക്കണം, മാസപ്പടി, വരുമാനത്തിൽ കവിഞ്ഞ അനധികൃത സ്വത്ത് സമ്പാദനം, ബിനാമി ഇടപാടുകൾ എന്നിവയിൽ ഈ രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം വേണമെന്നും സീറാം സാംബശിവ റാവു പറയുന്നു. കായംകുളത്തെ റോമാ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത പരിചയമെന്ന ഗുരുതര പരാമർശവും റിപ്പോർട്ടിൽ ഉണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ള ഈ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം; വരൻ സന്ദീപ്, കാർമ്മികത്വം വഹിച്ച് മുൻ മന്ത്രി കെ രാജൻ
വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ എന്തിനാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്?, വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഹമ്മദ് റിയാസ്; 'എന്താണ് ഈ കളി?'