റോഡരികിൽ ബസ് സ്റ്റോപ്പിനടുത്ത് കഞ്ചാവ് ചെടി വളർത്തി, ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് സീൽ ചെയ്ത് കസ്റ്റഡിയിലെടുത്ത് എക്സൈസ്

Published : Aug 12, 2026, 03:30 AM IST
excise team finds cannabis plant growing near bus stop in cherthala

Synopsis

തണ്ണീർമുക്കം വടക്ക് വില്ലേജിൽ റോഡരികിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തി

ചേർത്തല: തണ്ണീർമുക്കം വടക്ക് വില്ലേജിൽ റോഡരികിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തി. മുഹമ്മ റോഡിൽ വെരുങ്ങുംചുവട് ബസ് സ്റ്റോപ്പിനടുത്തുള്ള കാത്തിരിപ്പുകേന്ദ്രത്തിന് സമീപം ഇലക്ട്രിക് പോസ്റ്റിനോട് ചേർന്ന് തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് 62 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ എ ആർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കണ്ടെത്തിയ ചെടി ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് നമ്പർ വെച്ച് സീൽ ചെയ്ത് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ചേർത്തല എക്സൈസ് കേസെടുത്ത് സമീപപ്രദേശങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടു, നാട്ടുകാർ ഭീതിയില്‍
വേർപിരിഞ്ഞാൽ കുട്ടികൾ അമ്മയുടെ കൂടെ വളരേണ്ടി വരുമെന്ന ഭയം; ആഡംബര ഹോട്ടലിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു