ശബരിമല തന്ത്രി നിയമനത്തിൽ നിർണായക നീക്കം; അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉൾപ്പെടെയുള്ളവരുടെ വിദഗ്ധ സമിതിയെ നിയോഗിച്ചു, നാളെ ബോർഡ് അധ്യക്ഷനുമായി കൂടിക്കാഴ്ച

Published : Jul 23, 2026, 06:59 PM IST
Brahmadathan

Synopsis

ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി ദേവസ്വം ബോർഡ് മൂന്ന് അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടക്കം താന്ത്രികാചാര്യർ ഉള്ള സമിതിയുമായി നാളെ ബോർഡ് അധ്യക്ഷൻ കൂടിക്കാഴ്ച നടത്തും.

തിരുവനന്തപുരം: ശബരിമലയിൽ കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി ദേവസ്വം ബോർഡ് മൂന്ന് അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടക്കം താന്ത്രികാചാര്യർ ഉള്ള സമിതിയുമായി നാളെ ബോർഡ് അധ്യക്ഷൻ കൂടിക്കാഴ്ച നടത്തും. ബ്രഹ്മദത്തൻ്റെ താന്ത്രിക വിദ്യയിലെ പരിജ്ഞാനം അടക്കം വിലയിരുത്തിയുള്ള സമിതിയുടെ റിപ്പോർട്ടിന് ശേഷമാകും ബോർഡിൻ്റെ തീരുമാനം. ആരോഗ്യ പ്രശ്നങ്ങൾ കാരണം തനിക്ക് പകരം മകനെ തന്ത്രിയാക്കണമെന്നാണ് കണ്ഠരര് രാജീവര് ബോർഡിനോട് ആവശ്യപ്പെട്ടത്. ബോർഡ് ഹൈക്കോടതിയോട് നിലപാട് തേടിയെങ്കിലും ബോർഡിന് തീരുമാനിക്കാമെന്നായിരുന്നു കോടതി അറിയിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറി മാറ്റുന്നതിനെ ചൊല്ലി തർക്കം: മർദനമേറ്റ യുവാക്കളുടെ പരാതിയിൽ കേസ്
കാൻസർ, വൃക്ക, ക്ഷയ രോഗികൾക്ക് ആശ്വാസം; സഹായധനം ഇരട്ടിയാക്കി, 2000 രൂപയാക്കി ഉയർത്തി