കണ്ണൂരിൽ വീട്ടിനുളളിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരിക്ക്

Published : Sep 21, 2020, 11:05 AM ISTUpdated : Sep 21, 2020, 11:22 AM IST
കണ്ണൂരിൽ വീട്ടിനുളളിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരിക്ക്

Synopsis

സിപിഎം പ്രവർത്തകനാണ് പരിക്കേറ്റത്. ഇയാൾ നിരവിധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രദേശത്ത് മുമ്പും സ്ഫോടനം ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു.

കണ്ണൂ‍ർ: മട്ടന്നൂർ നടുവനാട്ടിൽ വീട്ടിനുള്ളിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഇയാൾക്ക്  പരിക്കേറ്റു. സിപിഎം പ്രവർത്തകനാണ് ഇയാൾ. നിരവിധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജേഷ്. പ്രദേശത്ത് മുമ്പും സ്ഫോടനം ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രാജേഷിനെ ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇയാൾ. വീട്ടിനകത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍