
ദില്ലി: തുടര്‍ച്ചയായ പ്രളയവും കൊവിഡിനെ തുടര്‍ന്നുണ്ടായ അനന്തമായ ലോക്ക്ഡൗണും കാരണം കഷ്ടതയനുഭവിക്കുന്ന വയനാട് മണ്ഡലത്തിലെ വായ്പയെടുത്ത കര്‍ഷകര്‍ക്കും ചെറുകിട സംരഭകര്‍ക്കും മൊറട്ടോറിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് എംപി രാഹുല്‍ ഗാന്ധി കേന്ദ്രധനകാര്യ മന്ത്രിക്ക് കത്തെഴുതി. 2021 ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടണമെന്നും രാഹുല്‍ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. പലിശ എഴുതി തള്ളണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona