
പാലക്കാട്: കടുത്ത ചൂട് (EXTREME HOT)പാലക്കാട്ടെ കര്‍ഷകര്‍ക്ക് (PADDY FARMERS)സൃഷ്ടിച്ചത് വലിയ പ്രതിസന്ധി. കൊയ്തെടുത്ത നെല്ലിന്റെ ഈര്‍പ്പം വലിഞ്ഞതോടെ തൂക്കം കുറഞ്ഞു. ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്ത കർഷകന് മൂവായിരം രൂപയിലധികമാണ് ഇതോടെ നഷ്ടമായത്
നാല്പതിനായിരം ഹെക്ടറിലാണ് പാലക്കാട് രണ്ടാം വിള കൃഷിയിറക്കിയത്. കൊയത്തു കഴിഞ്ഞ‍് സപ്ലൈക്കോ നെല്ല് സംഭരിച്ചപ്പോഴാണ് കർഷകർ കടുത്ത വേനലുണ്ടാക്കിയ പ്രതിസന്ധിയുടെ ചൂട് ശരിക്കുമറിഞ്ഞത്. ഏക്കറിന് രണ്ടായിരത്തി ഇരുന്നൂറിലേറെ കിലോ നെല്ലുകിട്ടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ കിട്ടിയത് രണ്ടായിരം കിലോയിൽ താഴെ മാത്രം. 17 ശതമാനം ഉണക്കാണു മില്ലുകൾ ആവശ്യപ്പെടുന്നത്. ചൂടിൽ ഈർപ്പം കുറഞ്ഞു ഉണക്ക് 14 ശതമാനമായി. ഒരു ചാക്കിൽ രണ്ട് കിലോയിലേറെ നെല്ല് അധികം നൽകേണ്ടി വന്നു. ഒന്നാം വിള മഴ കൊണ്ടുപോയ കർഷകർ ഇതോടെ ശരിക്കും ദുരതത്തിലായി.
നഷ്ടം സഹിച്ച് അടുത്ത വിളക്കായി നിലമൊരുക്കുകയാണ്. എന്നാൽ കടുത്ത ചൂട് പണി വൈകിക്കുന്നുവെന്ന് കർഷകർ പറയുന്നു
കാലാവസ്ഥ വ്യതിയാനം ; സാമൂഹിക സാമ്പത്തിക മേഖലകളെ സാരമായി ബാധിച്ചു; നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളി
കൊച്ചി: തീവ്രമായ കാലാവസ്ഥ വ്യതിയാനത്തിന്റെ (CLIMATE CHANGE)ആഘാതം സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയെ(SOCIAL AND FINANCIAL SECTOR) ബാധിച്ച് തുടങ്ങി. തീരമേഖലയിലും കാർഷിക മേഖലയിലും തൊഴിൽ നഷ്ടം സാധാരണമായി. ഭാവിയിൽ വെല്ലുവിളികൾ കൂടുതൽ കടുത്തത് ആകുമെന്ന് പറയുന്നു വിദഗ്ധർ.
17 ആം വയസ്സ് മുതൽ കടലായിരുന്നു ജോഷിയുടെ ജീവിതം.എന്നാൽ നാല് വർഷം മുൻപ് മീൻപിടുത്തം നിർത്തേണ്ടി വന്നു. വൈപ്പിനിലെ വീട്ടിൽ നിന്ന് ഇടപ്പള്ളിയിലെ ഗോഡൗണിലെത്തി.സെക്യൂരിറ്റി ജീവനക്കാരനായി
ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും അന്താരാഷ്ട്ര പ്രശ്നങ്ങൾ മാത്രമല്ല. അത് സാധാരണ മനുഷ്യരെയും ബാധിച്ച് തുടങ്ങി. പലപ്പോഴും നാമത് തിരിച്ചറിയുന്നില്ല എങ്കിലും.കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ പലരും മറ്റ് തൊഴിലുകളിലേക്ക് മാറിയെന്നാണ് അടുത്ത കാലത്തെ സമൂഹിക പഠനങ്ങളിൽ തെളിഞ്ഞത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് കാലാവസ്ഥ ഈ കാണുന്ന രീതിയിൽ ജനജീവിതം താറുമാറാക്കി തുടങ്ങിയത്. പ്രകൃതിയുടെ ഭാവമാറ്റം സാമ്പത്തികമായും സാമൂഹ്യമായും മാനസികമായും മനുഷ്യരെ പിടിച്ച് കുലുക്കുന്നു. കാർഷിക മത്സ്യബന്ധന മേഖലകളിൽ ഉൽപാദന വിടവ് വരുത്തുന്ന നഷ്ടം വളരെ വലുത്. സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതിയെയും ഇത് ബാധിക്കുന്നു. അപ്പോഴും കേരളത്തിലെ കാലാവസ്ഥാ വ്യതിയാന ആഘാതങ്ങൾ സംബന്ധിച്ച കൃത്യമായ പഠനങ്ങൾ നടക്കുന്നില്ല.
വരുന്ന 25 വർഷം കാലാവസ്ഥയിലെ മാറ്റങ്ങൾ പ്രതിരോധിക്കാനുള്ള ഗൃഹപാഠങ്ങൾ മലയാളി ഉറപ്പാക്കണം എന്ന് പറയുന്നു വിദഗ്ധർ.
കാലാവസ്ഥ വ്യതിയാനം ഒടുവിൽ മലയാളിയെയും ബാധിച്ച് തുടങ്ങി. സമഗ്രമായ പഠനങ്ങളാണ് വേണ്ടത്. പ്രകടമായ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ഉറപ്പ്