ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാർക്ക് ഫെയ്സ് റെക്കഗ്‌നിഷൻ പംഞ്ചിങ്ങില്‍ ഇളവ്

Published : Jul 10, 2025, 01:19 PM IST
Face Recognition

Synopsis

ഫെയ്സ് റെക്കഗ്‌നിഷൻ മൊബൈൽ ആപ്ലിക്കേഷൻ മുഖേന പഞ്ചിംഗ് രേഖപ്പെടുത്തുന്ന സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ പുതിയ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക പ്രയാസങ്ങളനുഭവിക്കുന്നതും ഉയർന്ന പിന്തുണ ആവശ്യമുള്ളതുമായ ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാരെ ഫെയ്സ് റെക്കഗ്‌നിഷൻ മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള പഞ്ചിംഗ് സംവിധാനത്തിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവ്. നേരത്തെ സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിൽ നിന്ന് ഈ വിഭാഗം ജീവനക്കാരെ ഒഴിവാക്കിക്കൊണ്ട് സർക്കാർ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

ഫെയ്സ് റെക്കഗ്‌നിഷൻ മൊബൈൽ ആപ്ലിക്കേഷൻ മുഖേന പഞ്ചിംഗ് രേഖപ്പെടുത്തുന്ന സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ പുതിയ ഇളവ്. 2016-ലെ ഭിന്നശേഷി അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഈ ആനുകൂല്യം അനുവദിക്കുക. ഭിന്നശേഷിക്കാരായ ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും അവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ തീരുമാനം സഹായകമാകും.

PREV
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി