മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അസഭ്യവർഷം, സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ

Published : Jun 28, 2022, 10:51 AM ISTUpdated : Jun 28, 2022, 11:00 AM IST
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അസഭ്യവർഷം, സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ

Synopsis

സമൂഹമാധ്യമമായ ഫേസ് ബുക്കിൽ ഇദ്ദേഹം മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം നടത്തിയതായി സിപിഐ എം പേരയം ലോക്കൽ സെക്രട്ടറി ജെ ഷാഫി ഇടുക്കി കലക്ടർക്ക് നൽകിയിരുന്നു

ഇടുക്കി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യവർഷം നടത്തിയ സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. കലക്ടറേറ്റിലെ റവന്യു വിഭാഗം സീനിയർ ക്ലർക്ക് കുണ്ടറ കാഞ്ഞിരകോട് രാജീവ് ഭവനിൽ ബിജു അഗസ്റ്റിനെയാണ് സസ്പെൻഡ് ചെയ്തത്.  ഇടുക്കി ജില്ല കളക്ടരാണ് നടപടിയെടുത്തത്. സമൂഹമാധ്യമമായ ഫേസ് ബുക്കിൽ ഇദ്ദേഹം മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം നടത്തിയതായി സിപിഐ എം പേരയം ലോക്കൽ സെക്രട്ടറി ജെ ഷാഫി ഇടുക്കി കലക്ടർക്ക് നൽകിയിരുന്നു. ജില്ലാ പൊലീസ് മേധാവി സൈബർ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് നടപടി.

'ഏറെ പ്രതീക്ഷിച്ചിരുന്നു, അങ്ങ് എന്നെ നിരാശപ്പെടുത്തി'; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി പി സി ജോർജ്

മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും അവഹേളിച്ച് ഫേസ് ബുക്കിൽ കമൻറിട്ട ആദിവാസി വനപാലകനെ രണ്ടാഴ്ച മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. പെരിയാർ കടുവാസങ്കേതം വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാൻ സെക്ഷൻ ഫോറസ്റ്റ് വാച്ചർ ആർ. സുരേഷിനെയാണ് അന്വേഷണ വിധേയമായി അന്ന് സസ്പെന്റ് ചെയ്തത്. വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്തിയ അധ്യാപകനെ സസ്പെൻറ് ചെയ്തെന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങളെയും അപമാനിക്കുന്ന രീതിയിൽ കമൻറിട്ടതിനാണ് നടപടി ഉണ്ടായത്. സംഭവം സംബന്ധിച്ച്  വനംമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടത്തിയ ശേഷം പെരിയാർ കടുവാസങ്കേതം ഈസ്റ്റ് ഡപ്യൂട്ടി ഡയറക്ടറാണ് അന്വേഷണ വിധേയമായി സുരേഷിനെ സസ്പെൻഡ് ചെയ്തത്. 

മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ്: മൂന്നാം പ്രതി പൊലീസ് സ്റ്റേഷനിൽ ഹാജരായി

സ്വര്‍ണകടത്ത് കേസ്; അടിയന്തരപ്രമേയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി
പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'