കേരളത്തിൽ മൊത്തമായി പ്രളയസാഹചര്യം ഇല്ല; നുണ വെള്ളം കയറ്റി പ്രളയഭീതി ഉണ്ടാക്കരുത്: മുരളി തുമ്മാരുകുടി

Published : Aug 09, 2019, 12:10 AM IST
കേരളത്തിൽ മൊത്തമായി പ്രളയസാഹചര്യം ഇല്ല; നുണ വെള്ളം കയറ്റി പ്രളയഭീതി ഉണ്ടാക്കരുത്: മുരളി തുമ്മാരുകുടി

Synopsis

വരും ദിവസങ്ങളില്‍ വേലിയേറ്റമാണെന്നും അതുകൊണ്ട് തന്നെ പുഴയിലെ വെള്ളം കടലിലേക്ക് ഒഴുകിപ്പോകുമെന്നും അദ്ദേഹം കുറിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്താകമാനം നിലവില്‍ പ്രളയ സാഹചര്യമില്ലെന്ന് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ആളുകളെ അനാവശ്യമായി ഭീതിയിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലാണ് മുരളി തുമ്മാരുകുടി ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ വേലിയേറ്റമാണെന്നും അതുകൊണ്ട് തന്നെ പുഴയിലെ വെള്ളം കടലിലേക്ക് ഒഴുകിപ്പോകുമെന്നും അദ്ദേഹം കുറിച്ചു.

താമസിക്കുന്ന പ്രദേശം താഴ്ന്നതാണെങ്കില്‍ മാറി താമസിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈറേഞ്ചില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മുമ്പ് മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണം.  ഹൈറേഞ്ച് യാത്രകള്‍ ഒഴിവാക്കണമെന്നും  സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്
'ഒന്നാം സമ്മാനം വീട്, രണ്ടാം സമ്മാനം ഥാർ'; കടം തീർക്കാൻ വീട് സമ്മാനമായി പ്രഖ്യാപിച്ച് സമ്മാനക്കൂപ്പൺ പുറത്തിറക്കിയ മുൻ പ്രവാസി അറസ്റ്റിൽ