
തിരുവന്തപുരം: സംസ്ഥാനം ദുരിതപ്പേമാരിയിലായ സമയത്ത് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വസ്ത്രങ്ങള്‍ സംഭാവന ചെയ്തും നാടിന് മാതൃകയായ വസ്ത്രവ്യാപാരി നൗഷാദിനെയും തിരുവന്തപുരത്തെ വിദ്യാർത്ഥി ആദർശ് ആർ എയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി. നൗഷാദും ആദർശും നമ്മുടെ നാടിന്റെ മാതൃകകളാണെന്നും ഇരുവരും കാണിച്ച ഈ സന്നദ്ധതയാണ് നാടിനെ വീണ്ടെടുക്കാൻ നമുക്കു വേണ്ടതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ബലിപെരുന്നാളിന്റെ തലേന്നാണ് നൗഷാദ് തന്റെ കടയിലേക്ക് വളണ്ടിയർമാരെ വിളിച്ചുകയറ്റി പുതുവസ്ത്രങ്ങളുടെ ശേഖരം ഏൽപ്പിച്ചത്.
തിരുവനന്തപുരത്തെ സ്‌കൂൾ വിദ്യാർത്ഥി ആദർശ് ആർഎ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമാഹരിക്കാനുള്ള ഒരു പ്രോജക്ടും ആദര്‍ശിന്‍റെ കൈവശമുണ്ട്. "സഹായം കൊടുക്കരുത്" എന്ന് പറയുന്നവരും വ്യാജപ്രചാരണവും നടത്തുന്നവരുമുണ്ട്. പക്ഷേ കേരളത്തിന്റെ മനസ്സ് അത്തരക്കാരോടൊപ്പമല്ലെന്ന് തെളിയിക്കുന്നതിനുള്ള ഉദാഹരണമാണ് ഇരുവരുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam