ശബരിമലയിലെ നടവരവ് സ്വർണം സ്‌ട്രോങ് റൂമിലെത്തിക്കുന്നതിൽ വീഴ്ച, 180 പവൻ സ്വർണ്ണമെത്തിച്ചത് ഇന്നലെ

Published : Feb 28, 2023, 09:02 AM ISTUpdated : Feb 28, 2023, 12:35 PM IST
ശബരിമലയിലെ നടവരവ് സ്വർണം സ്‌ട്രോങ് റൂമിലെത്തിക്കുന്നതിൽ വീഴ്ച, 180 പവൻ സ്വർണ്ണമെത്തിച്ചത് ഇന്നലെ

Synopsis

ഡിസംബർ 27 മുതൽ ജനുവരി 19 വരെ ലഭിച്ച 180 പവൻ സ്വർണം സ്ട്രോങ് റൂമിൽ എത്തിച്ചത് ഇന്നലെയാണ്. 

പത്തനംതിട്ട : ശബരിമലയിൽ നടവരവായി കിട്ടിയ സ്വർണ്ണം കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. 180 പവൻ സ്വർണം ആറന്മുളയിലെ സ്ട്രോങ്ങ് റൂമിലെത്തിക്കാൻ വൈകി. എന്നാൽ എന്നാൽ കാണിക്കയായി കിട്ടിയ നാണയം എണ്ണിത്തിട്ടപ്പെടുത്താനുണ്ടായ കാലതാമസം കൊണ്ടാണ് സ്വർണം ശബരിമലയിൽ തന്നെ സൂക്ഷിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 

ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ നടവരവായി കിട്ടിയ സ്വർണവും വെള്ളിയും ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ എത്തിക്കണം എന്നതാണ് ചട്ടം. എന്നാൽ ഡിസംബർ 27 മുതൽ ജനുവരി 19 വരെ കിട്ടിയ 180 പവൻ  സ്വർണ്ണം ഇന്നലെയാണ് സ്ട്രോങ്ങ് റൂമിൽ എത്തിച്ചത്. തിരുവാഭരണം കമ്മീഷണർ ജി ബൈജു നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. ആകെ 410 പവൻ സ്വർണമാണ് ഈ കൊല്ലം ദിവസം ബോർഡിലേക്ക് കിട്ടിയത്. നടപരമായി കിട്ടിയ ഉരുപടികളുടെ കണക്കെടുപ്പും കൃത്യസമയത്ത് നടന്നിട്ടില്ല. ശബരിമലയിൽ നാണയം എണ്ണി തീർക്കാൻ വൈകിയതാണ് എല്ലാത്തിനും കാലതാമസം ഉണ്ടായതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. 180 പവൻ സ്വർണം ശബരിമലയിൽ സൂക്ഷിക്കാൻ കാരണം നാണയം എണ്ണിത്തിട്ടപ്പെടുത്താനുള്ള തിരക്കായിരുന്നു എന്ന ജീവനക്കാരുടെ വിശദീകരണം ദേവസ്വം ബോർഡ് പ്രസിഡണ്ടും ശരിവയ്ക്കുന്നു. 

കേരളത്തിലെ കോൺഗ്രസിന് വേദവാക്യം ഇഡി റിമാൻഡ് റിപ്പോർട്ടെന്ന് മന്ത്രി; 'ലൈഫിൽ' അടിയന്തര പ്രമേയത്തിന് അനുമതിയില്ല

അതേസമയം സോങ് റൂമിന്റെ ചുമതലയിൽ ഉണ്ടായിരുന്ന ജീവനക്കാരൻ കണക്കെടുപ്പ് നടത്താതെയാണ് ചുമതല ഒഴിഞ്ഞതെന്നും തിരുവാഭരണം കമ്മീഷനറുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അടുത്തദിവസം സ്ട്രോങ്ങ് റൂം തുറന്ന് സ്വർണ്ണം മഹസറുമായി ഒത്തുനോക്കി പരിശോധിക്കും. സ്ട്രോങ് റും തുറക്കാൻ ഉടൻ ദേവസ്വം ബോർഡ് അനുമതി നൽകുമെന്നാണ് വിവരം 

PREV
Read more Articles on
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം