തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ച: കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റും; ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും

Published : Apr 22, 2024, 06:26 AM ISTUpdated : Apr 22, 2024, 08:27 AM IST
തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ച: കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റും; ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും

Synopsis

തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റത്തിന് ശേഷമുള്ള ചടങ്ങുകളെല്ലാം പൊലീസ് നിയന്ത്രണത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. ഇതുൾപ്പെടെ പരിശോധിക്കാൻ ഡിജിപിക്ക് സർക്കാർ നി‍ർദേശം നൽകിയിട്ടുണ്ട്.

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ച വരുത്തിയ കമ്മീഷണർ അങ്കിത് അശോകിനെ മാറ്റിക്കൊണ്ടുള്ള സ‍ർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. അങ്കിതിന് പകരം നിയമനം നൽകാനുള്ളവരുടെ പട്ടിക സർക്കാർ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതിൽ ഒരാളെ കമ്മീഷൻ നിശ്ചയിച്ചാൽ ഉത്തരവ് ഇന്നിറങ്ങും. അസിസ്റ്റന്റ് കമ്മീഷണർ സുദർശനെയും സ്ഥലം മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഇരുവരെയും മാറ്റാൻ നിർദ്ദേശം നൽകിയത്. തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റത്തിന് ശേഷമുള്ള ചടങ്ങുകളെല്ലാം പൊലീസ് നിയന്ത്രണത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. ഇതുൾപ്പെടെ പരിശോധിക്കാൻ ഡിജിപിക്ക് സർക്കാർ നി‍ർദേശം നൽകിയിട്ടുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ