വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്:കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണ്ണിത്തുറയിലെ ദമ്പതികൾ പ്രതികളാകും

By Web TeamFirst Published Feb 7, 2023, 11:37 AM IST
Highlights

വ്യാജരേഖ ചമക്കൽ അതിനുള്ള പ്രേരണ തുടങ്ങിയ കുറ്റങ്ങളിൽ ആണ് അന്വേഷണം ഉണ്ടാകുക


കൊച്ചി : കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിനെ കൈവശം വച്ച തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾ പ്രതികളാകും. വ്യാജരേഖ ചമക്കൽ അതിനുള്ള പ്രേരണ തുടങ്ങിയ കുറ്റങ്ങളിൽ ആണ് അന്വേഷണം ഉണ്ടാകുക. കുട്ടിയെ കടത്തിക്കൊണ്ടു പോയതാണോ എന്നതടക്കം ശിശു സംരക്ഷണ സമിതിയുടെ അന്വേഷണത്തിന് ശേഷം തീരുമാനിക്കും

 

അതേസമയം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥ അശ്വനിയും നഗരസഭാ കിയോസ്ക്കിലെ ജീവനക്കാരി രഹനയും തമ്മിലുള്ള ചാറ്റാണ് പുറത്തുവന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ മാസങ്ങൾക്കുമുമ്പേ തന്നെ ശ്രമം നടന്നുവെന്ന് ഇതോടെ വ്യക്തമായി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ വേണമെന്നാണ് നഗരസഭാ ജീവനക്കാരിയോട് ആവശ്യപ്പെട്ടത്, അനിൽകുമാർ പറഞ്ഞിട്ടാണെന്നും കുട്ടിയുടെ വിലാസം രേഖയിൽ തിരുത്താനാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്

click me!